ഇറാനിൽ നിന്ന് ലഭിച്ച വമ്പൻ സമ്മാനം,​ എന്താണെന്ന് വെളിപ്പെടുത്തി ട്രംപ്

വാഷിംഗ്‌ടൺ: പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ ഇറാനിൽ നിന്ന് നിഗൂഢ സമ്മാനം ലഭിച്ചതിനെ കുറിച്ച് കഴിഞ്ഞ ദിവസം യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ടതാണ് സമ്മാനമെന്നും ആണവ വിഷയമല്ല,​ എണ്ണ- പ്രകൃതി വാതകം തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.

എന്നാൽ എന്താണ് സമ്മാനമെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നില്ല . ഇപ്പോഴിതാ ആ സമ്മാനം എന്താണെന്ന് തുറന്നുപറയുകയാണ് ട്രംപ്,​ നിലവിലെ സംഘർഷം അവസാനിപ്പിക്കാനുള്ള ചർച്ചകളിൽ തങ്ങൾ ഗൗരവമായി പങ്കെടുക്കുന്നതായി കാണിക്കാൻ ഇറാൻ 10 എണ്ണ ടാങ്കറുകൾ കടലിടുക്ക് വഴി കടന്നുപോകാൻ അനുവദിച്ചത് ഒരു സമ്മാനമായാണെന്ന് ട്രംപ് പറഞ്ഞു.

ആഴ്ചയുടെ തുടക്കത്തിൽ എട്ട് വലിയ എണ്ണ ടാങ്കറുകൾ ഈ സുപ്രധാന ജലപാതയിലൂടെ കടന്നുപോകാൻ അനുവദിച്ചതായും പിന്നീട് രണ്ട് കപ്പലുകൾ കൂടി വന്നതായും അദ്ദേഹം സൂചിപ്പിച്ചു. വൈറ്റ് ഹൗസിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കവേ പരസ്യമായി സംഘർഷം നിലനിൽക്കുമ്പോഴും ഇരുപക്ഷങ്ങൾക്കിടയിൽ നിശബ്ദമായ ഇടപെടൽ ഉണ്ടായേക്കാം എന്നും ട്രംപ് ചൂണ്ടിക്കാട്ടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *