ദളപതി വിജയ്‌യ്ക്ക് പിറന്നാൾ ആശംസ നേർന്ന് തൃഷ പങ്കുവച്ച ചിത്രവും കുറിപ്പും അടുത്തിടെ സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു. തൃഷയുടെ ഇസ്സി എന്ന നായക്കുട്ടിയെ ലാളിക്കുന്ന വിജയ്‌യെയും അരികിൽ ഇരിക്കുന്ന തൃഷയുടെയും ചിത്രമാണ് നടി പങ്കുവച്ചത്. ‘ഏറ്റവും മികച്ചയാൾക്ക് പിറന്നാൾ ആശംസകൾ’ എന്ന തലക്കെട്ടോടെയാണ് തൃഷ ചിത്രം പങ്കുവച്ചിരിക്കുന്നത്. വിജയ്‌യുടെയും തൃഷയുടെയും ആരാധകർ ചിത്രത്തിന് താഴെ കമന്റുകൾ ചെയ്തിരുന്നു.
എന്നാൽ ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ നിരവധി ഗോസിപ്പുകളും ഇതിനിടെ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടുവർഷത്തിലേറെയായി വിജയ്‌യും തൃഷയും പ്രണയത്തിലാണെന്നാണ് ഗോസിപ്പുകൾ. കഴിഞ്ഞവർഷം നോർവെയിൽ ഇരുവരെയും ഒന്നിച്ച് കണ്ടതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്. തൃഷ ഇപ്പോഴും അവിവാഹിതയായി തുടരുന്നത് ഗോസിപ്പുകൾക്ക് ശക്തി പകരുന്നു.ഇപ്പോഴിതാ തന്നെ ചുറ്റിപറ്റി വരുന്ന ഗോസിപ്പികൾക്ക് പരോക്ഷമായി മറുപടി നൽകിയിരിക്കുകയാണ് തൃഷ. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു പ്രതികരണം. ‘നമ്മൾ പ്രണയത്തിൽ മുഴുകിയിരിക്കുന്നത് കാണുമ്പോൾ ചുറ്റുമുള്ള ദുഷിച്ച മനസുള്ളവർക്ക് അത് കൺഫ്യൂസിംഗ് ആണ്’- എന്നാണ് നടി പ്രതികരിച്ചത്. ഗോസിപ്പുകൾ ഉണ്ടാക്കുന്നവർക്കുള്ള നല്ല കിടിലൻ മറുപടിയാണ് ഇതെന്നാണ് ആരാധകർ പറയുന്നത്.
പ്രേക്ഷകരുടെ പ്രിയ താരജോഡികളാണ് വിജയ്‌യും തൃഷയും. ഗില്ലി, തിരുപ്പാച്ചി, ആദി, ലിയോ തുടങ്ങി നിരവധി ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഗില്ലിയിൽ അഭിനയിച്ചശേഷം തൃഷയും വിജയ്‌യും വർഷങ്ങൾക്കുശേഷം ഒന്നിച്ച് എത്തിയത് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ എന്ന ചിത്രത്തിലായിരുന്നു. മണിരന്തവും കമൽഹാസനും ഒന്നിച്ച തഗ്ഗ് ലെെഫ് എന്ന ചിത്രമാണ് നടിയുടേതായി ഏറ്റവുമൊടുവിൽ റിലീസ് ചെയ്ത ചിത്രം. നിലവിൽ സൂര്യയെ നായകനാക്കി ആർജെ ബാലാജി സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കിലാണ് തൃഷ.