വീണ്ടും കാട്ടാന ആക്രമണത്തിൽ ആദിവാസി സ്ത്രീ മരിച്ചു

പീരുമേടിനു സമീപം വനത്തിനുള്ളിൽ വച്ചാണ് കാട്ടാന ആക്രമിച്ചത്

ഇടുക്കി: കാട്ടാന ആക്രമണത്തിൽ ആദിവാസി സ്ത്രീ മരിച്ചു. മലമ്പണ്ടാര വിഭാഗത്തിൽ സീത (54) ആണ് മരിച്ചത്. പീരുമേടിനു സമീപം വനത്തിനുള്ളിൽ വച്ചാണ് കാട്ടാന ആക്രമിച്ചത്. വന വിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോഴാണ് കാട്ടാന ആക്രമിച്ചത്.

മരിച്ച സീതയുടെ ഭര്‍ത്താവ് ബിനുവിനും കാട്ടാന ആക്രമണത്തില്‍ പരുക്കുണ്ട്. അദ്ദേഹം പീരുമേട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഭാര്യയും ഭര്‍ത്താവും രണ്ടു മക്കളും ആണ് വന വിഭവങ്ങള്‍ ശേഖരിക്കാന്‍ പോയത്. ജനവാസ മേഖലയോട് ചേര്‍ന്നുള്ള വനമേഖലയിലാണ് കാട്ടാന ആക്രമണം. പ്ലാക്കത്തടം എന്ന ഈ പ്രദേശത്ത് കഴിഞ്ഞ കുറച്ചു നാളുകളായി കാട്ടാന ശല്യം രൂക്ഷമായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *