നീ പോ മോനെ വിജയാ” എന്ന പരാമർശത്തിന് “ഡാഷ് മോനെ രേവന്താ” എന്ന് മറുപടി

“നീ പോ മോനെ വിജയാ” എന്ന പരാമർശത്തിന് “ഡാഷ് മോനെ രേവന്താ” എന്ന് മറുപടി നൽകിയ കേരള മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. പ്രായത്തെയും പദവിയെയും ബഹുമാനിക്കുന്നത് കൊണ്ട് മോശം ഭാഷയിൽ പ്രതികരിക്കുന്നില്ലെന്നും എന്നാൽ പിണറായിയുടെ കാലം കഴിഞ്ഞെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.
പിണറായി വിജയൻ തന്നെ അധിക്ഷേപിക്കുന്നത് അനുഗ്രഹമായി കരുതുന്നു. അദ്ദേഹത്തിന്റെ പ്രായത്തെ മാനിക്കുന്നു, എന്നാൽ കേരളം ഭരിക്കാൻ യുവത്വം സജ്ജമായിക്കഴിഞ്ഞു. “ബൈ ബൈ പിണറായി” എന്ന് പറയേണ്ട സമയമാണിത്. നരേന്ദ്ര മോദിയാണ് പിണറായി വിജയന്റെ റോൾ മോഡൽ. മോദിയുടെ സഹോദരനെപ്പോലെയാണ് പിണറായി പെരുമാറുന്നത്. തന്നെ എത്ര വേണമെങ്കിലും അപമാനിച്ചോളൂ, പക്ഷേ കേരളത്തിലെ ജനങ്ങളെ അപമാനിക്കരുത്
മെസ്സിയെ കൊണ്ടുവരാൻ നോക്കി നടക്കുകയാണോ നിങ്ങൾ? അടുത്ത ഒരു വർഷത്തിനുള്ളിൽ മെസ്സിയെയും റൊണാൾഡോയെയും കേരളത്തിൽ കൊണ്ടുവരും. ഇതെന്റെ ആറാമത്തെ ഗ്യാരണ്ടിയാണ്. തെലങ്കാനയിൽ താൻ നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികൾ കേരളത്തിലും പ്രാവർത്തികമാക്കും. പിണറായി വിജയൻ നടപ്പിലാക്കിയത് പോലെയുള്ള പദ്ധതികളല്ല, ജനങ്ങൾക്ക് ഉപകാരപ്പെടുന്ന വികസനമാണ് യുഡിഎഫ് കൊണ്ടുവരികയെന്നും രേവന്ത് റെഡ്ഡി വ്യക്തമാക്കി.



