കുവൈത്തിലെ റിഗ്ഗയിൽ താമസ കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തത്തിൽ മൂന്ന് പേർ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ റിഗ്ഗയിൽ താമസ കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തത്തിൽ മൂന്ന് പേർ മരിക്കുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽപ്പെട്ടവരുടെ കൃത്യമായ എണ്ണം സ്ഥിരീകരിച്ചിട്ടില്ല. കുവൈത്തിനെയും പ്രവാസി സമൂഹത്തെയും ഒന്നാകെ നടുക്കിയ മംഗഫ് തീപിടുത്തവുമായി സംഭവസ്ഥലത്തിന് സമാനതകളുണ്ടെന്ന് അഗ്നിശമന സേനയുടെ റിപ്പോർട്ടിൽ പറയുന്നു. 

തീപിടുത്തമുണ്ടായതിനെ തുടർന്ന് നിരവധി താമസക്കാർ രക്ഷപ്പെടാൻ മുകളിലത്തെ നിലകളിൽ നിന്ന് ചാടി. കത്തിക്കരിഞ്ഞ മൂന്ന് മൃതദേഹങ്ങൾ സ്ഥലത്ത് നിന്ന് കണ്ടെടുത്തു. ഷുവൈഖ് ഇൻഡസ്ട്രിയൽ, അർദിയ സെന്ററുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളും സെർച്ച് ആൻഡ് റെസ്‌ക്യൂ യൂണിറ്റുകളും സംഭവസ്ഥലത്തെത്തിയതായി ജനറൽ ഫയർ ഫോഴ്‌സ് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. കെട്ടിടത്തിലെ രണ്ട് അപ്പാർട്ടുമെന്റുകളാണ് കത്തിനശിച്ചിരിക്കുന്നത്. സംഭവത്തിൽ മൂന്ന് മരണങ്ങളും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. സംഭവത്തിന്റെ കാരണവും സാഹചര്യവും അന്വേഷിക്കുന്നതിനായി അധികൃതർ പ്രവർത്തിച്ചുവരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *