തോമസ് കെ തോമസ് എംഎല്‍എ എന്‍സിപി സംസ്ഥാന പ്രസിഡന്റാകും

0

തോമസ് കെ തോമസ് എംഎല്‍എ എന്‍സിപിയുടെ സംസ്ഥാന പ്രസിഡന്റാകും. ദേശീയ പ്രസിഡന്റ് ശരത് പവാര്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് തോമസ് കെ തോമസിനെ സംസ്ഥാന പ്രസിഡന്റാക്കാന്‍ തീരുമാനമായത്. കഴിഞ്ഞ കുറേ നാളുകളായി സംസ്ഥാനത്തെ എന്‍സിപിയില്‍ ചേരിതിരിഞ്ഞുള്ള യുദ്ധം നടക്കുകയാണ്. എകെ ശശീന്ദ്രനെ മന്ത്രി സ്ഥാനത്തുനിന്ന് മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനായിരുന്നു സംസ്ഥാന പ്രസിഡന്റായിരുന്ന പിസി ചാക്കോയുടെ ശ്രമം. അതിനായി ചാക്കോ പലവട്ടം ശരത് പവാറിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കണ്ടെങ്കിലും തീരുമാനമായിരുന്നില്ല.

മുഖ്യമന്ത്രിക്ക് ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്ത് തുടരുന്നതിനോടായിരുന്നു താല്‍പര്യം. അതുകൊണ്ട് തന്നെ പിസി ചാക്കോയുടെ നിര്‍ദ്ദേസങ്ങളെ മുഖ്യമന്ത്രി തള്ളിയിരുന്നു. ഇതില്‍ തോമസ് കെ തോമസും അത്വസ്ഥനായിരുന്നെങ്കിലും പരസ്യമായി അദ്ദേഹം രംഗത്തുവരാതെ പാര്‍ട്ടിയില്‍ വാദങ്ങളുയര്‍ത്തിയിരുന്നു. എന്നാല്‍ പിസി ചാക്കോയെ വെട്ടി ശശീന്ദ്രനും തോമസ് കെ തോമസ് എംഎല്‍എയും ഒന്നാവുകയും സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. തോമസ് കെ തോമസ് കളം മാറ്റി ചവിട്ടിയതറിഞ്ഞ ചാക്കോ സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവെക്കാന്‍ തീരുമാനിക്കുകയും സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മറ്റ് പേരുകള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. സംസ്ഥാന എന്‍സിപിയില്‍ പോരുകള്‍ മൂര്‍ഛിക്കുന്നതിനിടെയാണ് ശരത് പവാര്‍ മൂന്ന് നേതക്കളെയും ഇന്ന് മുംബൈയിലേക്ക് വിളിപ്പിച്ചത്.

ശരദ് പവാറിന്റെ നേതൃത്വത്തില്‍ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ചര്‍ച്ച. തോമസ് കെ തോമസിനെ പ്രസിഡന്റ് ആക്കണമെന്നാണ് പി സി ചാക്കോ അനുകൂലികള്‍ ഒഴികെയുള്ളവരുടെ ആവശ്യം.
മന്ത്രിസ്ഥാനം ലഭിക്കില്ലെന്ന് ഉറപ്പായതോടെ എ കെ ശശീന്ദ്രനൊപ്പം ചേര്‍ന്ന് ആ വിഭാഗത്തിന്റെ പിന്തുണയോടെ പ്രസിഡന്റാകാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് തോമസ് കെ തോമസ്. പവാറിനോട് തന്റെ ആവശ്യം തോമസ് കെ തോമസ് ഉന്നയിച്ചേക്കും. എന്നാല്‍ അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള പി സി ചാക്കോയുടെ രാജി പവാര്‍ സ്വീകരിച്ചാല്‍ മറ്റ് പേരുകള്‍ നിര്‍ദേശിക്കാന്‍ പി സി ചാക്കോയും ശ്രമിക്കും.എന്നാല്‍ എന്‍സിപി സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് ആര് വന്നാലും പിന്തുണക്കുമെന്ന നിലപാടിലാണ് എ കെ ശശീന്ദ്രന്‍. ശരദ് പവാര്‍ എന്തു തീരുമാനമെടുക്കുന്നോ അതാണ് അവസാന വാക്ക് എന്നും ശശീന്ദ്രന്‍ പ്രതികരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here