‘കർണ്ണന് പോലും അസൂയ തോന്നും വിധം ഈ KKR കവചം! ‘; കെ കെ രാഗേഷിനെ അഭിനന്ദിച്ച് ദിവ്യ എസ് അയ്യ‍ർ

തിരുവനന്തപുരം: സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ കെ രാഗേഷിനെ അഭിനന്ദിച്ച് ദിവ്യ എസ് അയ്യർ ഐഎഎസ്. ‘കർണ്ണന് പോലും അസൂയ തോന്നും വിധം ഈ KKR കവചം’ എന്ന് തുടങ്ങുന്ന ഇൻസ്റ്റഗ്രാം പോസ്റ്റിൽ താൻ നിരവധി ഗുണങ്ങൾ അദ്ദേഹത്തിൻ്റെ ഔദ്യോഗിക ജീവിതത്തിൽ നിന്ന് ഒപ്പിയെടുത്തിട്ടുണ്ടെന്നും ദിവ്യ എസ് അയ്യർ പറയുന്നു. വിശ്വസ്തതയുടെ പാഠപുസ്തകമാണ് കെ കെ രാഗേശെന്നും ദിവ്യ എസ് അയ്യർ കുറിപ്പിൽ പറയുന്നു.

ഇൻസ്റ്റാഗ്രാം പോസ്റ്റിൻ്റെ പൂർണ രൂപം

ഇക്കഴിഞ്ഞ മൂന്ന് വർഷങ്ങൾ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം മുന്നിൽ നിന്നു വീക്ഷിച്ച എനിക്കു ഒപ്പിയെടുക്കാൻ സാധിച്ച അനവധി ഗുണങ്ങൾ ഉണ്ട്.
വിശ്വസ്തതയുടെ ഒരു പാഠപുസ്തകം!
കഠിനാധ്വാനത്തിന്റെ ഒരു മഷിക്കൂടു!
Thank you, for always considering us with utmost respect–an art that is getting endangered in power corridors across the globe.

ഇന്ന് രാവിലെ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് കെ കെ രാഗേഷിനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്ത യോഗത്തിലാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് കെ കെ രാഗേഷിനെ നിയോഗിക്കാനുള്ള തീരുമാനം ഉണ്ടായത്. നിലവിലെ ജില്ലാ സെക്രട്ടറി എം വി ജയരാജൻ സംസ്ഥാന സെക്രട്ടറിയേറ്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് കെ കെ രാഗേഷിനെ പുതിയ ജില്ലാ സെക്രട്ടറിയായി സിപിഐഎം നിയോഗിച്ചിരിക്കുന്നത്.

കോട്ടയത്ത് അമ്മയും രണ്ട് പെൺമക്കളും പുഴയിൽ ചാടി മരിച്ചു; മരിച്ചത് മുൻ പഞ്ചായത്ത് പ്രസിഡന്റ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *