തിരുവനന്തപുരം-ഡല്‍ഹി വിമാനത്തിന് ചെന്നൈയില്‍ അടിയന്തര ലാന്‍ഡിങ്

തിരുവനന്തപുരം-ദില്ലി വിമാനം ചെന്നൈ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. റഡാറുമായുള്ള ബന്ധത്തിൽ തകരാർ നേരിട്ടതിനെ തുടർന്നാണ് അടിയന്തര ലാൻഡിങ് നടത്തിയത്. കേരളത്തിൽ നിന്നുള്ള അഞ്ച് എംപിമാർ വിമാനത്തിൽ ഉണ്ടായിരുന്നു. കെ സി വേണുഗോപാൽ കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ.രാധാകൃഷ്ണൻ, റോബർട്ട് ബ്രൂസ് എന്നിവർ ആണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
എയർ ഇന്ത്യ 2455 വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയത്. തിരുവനന്തപുരത്തുനിന്നും 7.50 ന് ആയിരുന്നു വിമാനം പുറപ്പെട്ടത്. പറന്നുയർന്ന് ഒരു മണിക്കൂർ 10 മിനിറ്റ് പിന്നിട്ടപ്പോൾ സാങ്കേതിക തകരാർ ഉണ്ടായി. ചെന്നൈ വിമാനത്താവളത്തിന് മുകളിൽ വിമാനം പറന്നത് ഒരു മണിക്കൂർ നേരം ആണ്. അതിന് ശേഷമാണ് അടിയന്തര ലാൻഡിങ് നടത്തിയത്.



