സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മറ്റന്നാൾ ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം കളക്ടർ

തിരുവനന്തപുരം: ഓണം വാരാഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ച് ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ശേഷം (9-09-2025) തിരുവനന്തപുരം നഗരത്തിലെ സർക്കാർ അർധസർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റേഷൻ ആക്ട് പ്രകാരമായിരിക്കും അവധി.

അതേസമയം, ഓണം വാരാഘോഷ സമാപന ഘോഷയാത്ര വെള്ളയമ്പലത്ത് നിന്ന് തുടങ്ങി കിഴക്കേക്കോട്ടയിൽ സമാപിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഘോഷയാത്രയില്‍ ആയിരത്തിൽ പരം കലാകാരന്മാർ അണിനിരക്കുന്ന കലാപരിപാടികൾ ഉണ്ടാകും. 60 ഓളം ഫ്ലോട്ടുകൾ ഉണ്ടാകും. ചൊവ്വാഴ്ച വൈകിട്ട് ഗവർണർ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. ഇന്ത്യൻ ആർമിയുടെ ബാൻഡ് സംഘവും ഘോഷയാത്രയിൽ പങ്കുചേരും.

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഗ്രാമീണ കലാരൂപങ്ങളും ഘോഷയാത്രയിൽ ഉണ്ടാവും. ഗ്രീൻപ്രോട്ടോകോൾ പാലിച്ചാണ് ഫ്ലോട്ടുകൾ ക്രമീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രി അടക്കമുള്ളവർ ഘോഷയാത്ര വീക്ഷിക്കാൻ എത്തും. അതേസമയം, ഉച്ചയ്ക്കുശേഷം ന​ഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *