ആധാർ കാർഡിൽ ഇനി കെയർ ഓഫ് ഇല്ല

അച്ഛൻ മകൾ മകൻ ഭർത്താവ് എന്നീ ബന്ധങ്ങളുടെ സൂചന ഒഴിവാക്കിയതിന് പിന്നാലെ ആധാർ കാർഡിൽ ഇനി കെയർ ഓഫ് എന്ന വിശേഷണവും ഇല്ല. ആധാർ കാർഡിലെ കെയർ ഓഫ് പലയിടത്തും ദുരുപയോഗം ചെയ്യുന്നു എന്ന് കണ്ടെത്തിയതോടെയാണ് ഒഴിവാക്കുന്നതായി യുഐഡിഎഐ അറിയിച്ചത്. ബന്ധം തെളിയിക്കാനുള്ള രേഖയല്ല ആധാർ എന്നതിനാലാണ് സൺ ഓഫ് ഡോട്ടർ ഓഫ് വൈഫ് ഓഫ് എന്നിവ ഒഴിവാക്കിയത്.
അതേസമയം മറ്റു രേഖകൾ ഒന്നുമില്ലാത്ത വ്യക്തികൾ കുടുംബനാഥന്റെ പേര് ഉപയോഗിച്ച് ആധാർ എടുക്കുമ്പോൾ പ്രത്യേക അപേക്ഷയുടെ അടിസ്ഥാനത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കെയർ ഓഫ് ചേർക്കാൻ അനുവദിക്കും. കേരളത്തിയത് തെളിയിക്കാനുള്ള രേഖയായി ആധാർ കാർഡിനെ അംഗീകരിക്കാത്തതിനാൽ പുതിയ കാർഡുകളിൽ ജനനവർഷം മാത്രമാണ് രേഖപ്പെടുത്തുന്നത്.