‘യുദ്ധം താങ്ങാവുന്ന അവസ്ഥയിലല്ല ലോകം’; ഇന്ത്യയും പാകിസ്ഥാനും സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സഭ

ദില്ലി: ഇന്ത്യയും പാകിസ്ഥാനും സംഘർഷം അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭ. യുദ്ധം താങ്ങാവുന്ന അവസ്ഥയിലല്ല ലോകമെന്ന് യുഎൻ വക്താവ് ഫര്‍ഹാൻ അസിസ് ഹഖ് വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷത്തിൽ യുഎൻ ആശങ്ക പ്രകടിപ്പിച്ചു.

ലോകത്തിന് ഇനിയും മറ്റൊരു യുദ്ധം താങ്ങാനുള്ള കരുത്തില്ലെന്ന് യുഎൻ സെക്രട്ടറി ജനറൽ വ്യക്തമാക്കിയ കാര്യം തന്നെ ഇപ്പോഴും ആവര്‍ത്തിക്കുകയാണ്. സംഘര്‍ഷം വ്യാപിക്കാതെ ഇന്ത്യയും പാകിസ്ഥാനും  നടപടികള്‍ സ്വീകരിക്കണമെന്നും യുഎൻ വ്യക്തമാക്കി.  അതേസമയം ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്കൊപ്പമെന്ന് അമേരിക്ക വ്യക്തമാക്കി. പാക് പ്രധാനമന്ത്രിയുമായും ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായും സംസാരിച്ച് യുഎസ്  വിദേശകാര്യ സെക്രട്ടറി അറിയിച്ചു.

പറന്നുയർന്ന എഫ്16ൽ നിന്നും ഇന്ത്യയിലേക്ക് ചാടി; പാകിസ്താൻ പൈലറ്റിനെ പിടികൂടി ഇന്ത്യ; റിപ്പോര്‍ട്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *