കേരള സര്‍വകലാശാലയില്‍ 20 ദിവസത്തിനു ശേഷം വൈസ് ചാന്‍സലര്‍ എത്തി

തിരുവനന്തപുരം∙ കേരള സര്‍വകലാശാലയില്‍ 20 ദിവസത്തിനു ശേഷം വൈസ് ചാന്‍സലര്‍ എത്തി. പൊലീസ് സുരക്ഷയിലാണ് വി.സി ഡോ. മോഹനന്‍ കുന്നുമ്മല്‍ സര്‍വകലാശാല ആസ്ഥാനത്തെ ഓഫിസില്‍ എത്തിയത്. ഇടതു വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത പൊലീസ് സന്നാഹമാണ് ഒരുക്കിയിരുന്നത്.
എന്നാല്‍ ഒരു തരത്തിലുമുള്ള പ്രതിഷേധവും ഉണ്ടായില്ല. വിസി എത്തിയാല്‍ തടയുമെന്ന് എസ്എഫ്‌ഐ പ്രഖ്യാപിച്ചിരുന്നു. വിസി എത്തിയതിനു പിന്നാലെ അദ്ദേഹം സസ്‌പെന്‍ഡ് ചെയ്ത റജിസ്ട്രാര്‍ ഡോ.കെ.എസ്.അനില്‍കുമാറും സര്‍വകലാശാലയില്‍ എത്തി