വയനാട് :മുണ്ടക്കൈ ചൂരൽമല പുനരധിവാസത്തിന് ഭാഗമായി ടൗൺഷിപ്പിന് പുറത്ത് താമസിക്കുന്ന കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ.
ടൗൺഷിപ്പിന് പുറത്ത് താമസിക്കുന്ന 107 കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വീതം അനുവദിച്ച് സർക്കാർ ഉത്തരവായി. പതിനാറ് കോടി അഞ്ച് ലക്ഷം രൂപയാണ് അനുവദിച്ചത്.
സംസ്ഥാന ദുരന്ത നിവാരണ നിധിയിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുമാണ് തുക അനുവദിച്ചത്. ടൗൺഷിപ്പ് ലിസ്റ്റിൽ ഉൾപ്പെട്ട 402 കുടുംബങ്ങളിൽ 107 പേരാണ് ധനസഹായത്തിന് സമ്മതപത്രം നൽകിയിരുന്നത്.