സൊസൈറ്റി ഫോർ പീപ്പിൾ റൈറ്റ്സ് ആശമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു

0

തിരുവനന്തപുരം:വിവിധ ആവശ്യങ്ങൾ നേടിയെടുക്കാൻ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുമ്പിൽ രാപ്പകൽ സമരം നടത്തുന്ന ആശാ പ്രവർത്തകർക്ക് ചെയർമാൻ എം എം സഫറിന്റെ നേതൃത്വത്തിൽ സമരപ്പന്തൽ സന്ദർശിച്ച് സൊസൈറ്റി ഫോർ പീപ്പിൾസ് റൈറ്റ്സ് (SFPR) ഐക്യദാർഢ്യം അറിയിച്ചു.

ചെയർമാനോടൊപ്പം സംസ്ഥാന വർക്കിങ് പ്രസിഡന്റ് വി എസ് പ്രദീപ്, ജനറൽ സെക്രട്ടറി വേണു ഹരിദാസ്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് തിരുമല ബി ശശിധരൻ നായർ, ജനറൽ സെക്രട്ടറി പാളയം സിയാദ്, സംസ്ഥാന കമ്മിറ്റി അംഗം അഴിപ്പിൽ അനിൽകുമാർ, ജില്ലാ ട്രഷറർ സുധീഷ് ഘോഷ്, വൈസ് പ്രസിഡന്റ് രവിലാൽ ഗോൾഡ്, അഡ്വ. ഉഷ, ഗ്രേസി വിജയൻ, മുക്കമ്പാലമൂട് രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here