‘വിസിമാരായി സംഘപരിവാര്‍ അനുയായികളെ തിരുകി കയറ്റുന്ന നടപടിയാണ് മുൻ ഗവര്‍ണർ സ്വീകരിച്ചിരുന്നത്’: മന്ത്രി ഡോ. ആർ ബിന്ദു

കൊച്ചി:മുൻ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിച്ച ചില നടപടികൾ കൂടി നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി വിധിയിലൂടെ വീണ്ടും വ്യക്തമായി എന്ന് മന്ത്രി ആർ ബിന്ദു. സര്‍ക്കാര്‍ പാനലില്‍ നിന്ന് നിയമനം നടത്തണം എന്ന നിയമം വകവെക്കാതെ മറ്റൊരു വ്യക്തിയെ വിസിയാക്കി നിയമിക്കുകയായിരുന്നു മുൻ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ഈ മുൻ ഗവർണറുടെ ഈ നടപടിയാണ് ഹൈക്കോടതി തള്ളിയത്.

സിസ തോമസ് വിധി അവഗണിച്ചായിരുന്നു മുൻഗവർണർ മറ്റൊരു വ്യക്തിയെ വിസിയായി നിയമിച്ചത്. യൂണിവേഴ്സിറ്റികളുടെ പരമോന്നത പദവിയായ വിസി പോസ്റ്റിലേക്ക് സംഘപരിവാര്‍ അനുയായികളെ തിരുകി കയറ്റുന്ന നടപടിയാണ് മുൻ ഗവർണർ സ്വീകരിച്ചതെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു.

ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു. സുപ്രധാന ബില്ലുകൾ തടഞ്ഞുവെച്ചിരിക്കയാണ്. ഗവര്‍ണര്‍മാരെ ഉപയോഗിച്ച് അമിതാധികാര പ്രവണത കാണിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നത്. പുതിയ ഗവര്‍ണര്‍ അനുരഞ്ജനാത്മകമായ നിലപാടാണ് ഇതുവരെ കൈകൊള്ളുന്നതെന്നും മന്ത്രി ആർ ബിന്ദു കൂട്ടിച്ചേർത്തു.

ആരിഫ് മുഹമ്മദ് ഖാൻ പദവിയില്‍ അഭിരമിക്കുകയും സ്വേച്ഛാധിപത്യപരമായി പെരുമാറുകയും ചെയ്തു എന്നാണ് ഓരോ കോടതി വിധിയും കാണിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

AlsoRed : കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച കേസ്; കുൻവർ വിജയ് ഷായുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

Related Articles

Leave a Reply

Your email address will not be published. Required fields are marked *