കാത്തിരുന്ന നിമിഷം, ഇനി ഒന്നും രഹസ്യമല്ല; രശ്‌മികയെ ചുംബിച്ച് വിജയ് ദേവരകൊണ്ട

തെന്നിന്ത്യൻ താരങ്ങളായ വിജയ് ദേവരകൊണ്ടയുടെയും രശ്‌മിക മന്ദാനയുടെയും വിവാഹ നിശ്ചയം കഴിഞ്ഞെന്ന വാർത്തകൾ അടുത്തിടെ പ്രചരിച്ചിരുന്നു. ഒക്ടോബർ മൂന്നിനാണ് വിവാഹ നിശ്ചയം കഴിഞ്ഞത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹനിശ്ചയം. എന്നാൽ വിവാഹ നിശ്ചയത്തെക്കുറിച്ച് ഇരുവരുടെയും ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല.

ഇതിനിടെ താരങ്ങൾ പൊതുവേദിയിൽ എത്തിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. രശ്‌മികയുടെ പുതിയ ചിത്രം ‘ദി ഗേൾഫ്രണ്ടി’ന്റെ ഹെെദരാബാദിൽ നടന്ന വിജയാഘോഷ ചടങ്ങിനിടയ്ക്കുള്ള വീഡിയോയാണ് വെെറലാകുന്നത്. ചടങ്ങിനിടെ പരസ്യമായി രശ്മികയുടെ കെെയിൽ വിജയ് ചുംബിക്കുന്നതും പിന്നാലെ ആരാധകർ ശബ്ദം ഉണ്ടാക്കുന്നതും വീഡിയോയിൽ കാണാം.

അടുത്തിടെ ഇരുവരുടെയും വിവാഹ തീയതിയും സ്ഥലവുമാണ് പുറത്തുവന്നിരുന്നു. ഇരുവരുടെയും വിവാഹം അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുമെന്നാണ് വിവരം. ഫെബ്രുവരി 26ന് രാജസ്ഥാനിലെ ഉദയ്‌പൂർ കൊട്ടാരത്തിൽ വച്ചാണ് ഇവർ വിവാഹിതരാകുന്നതെന്നാണ് റിപ്പോർട്ട്. ഇതിനോടകം തന്നെ ഈ വിവരങ്ങൾ സോഷ്യൽ മീഡിൽ ചർച്ചയായി തുടങ്ങി. എന്നാൽ വിജയ് ദേവരകൊണ്ടയും രശ്‌മിക മന്ദാനയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

വിജയ് ദേവരകൊണ്ടയും രശ്‌മിക മന്ദാനയും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ വരാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇരുവരും ഒരുമിച്ച് അവധി ആഘോഷിക്കുന്ന ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ആഗസ്റ്റിൽ ന്യൂയോർക്കിൽ നടന്ന ഒരു ആഘോഷ പരിപാടിയിൽ ഇരുവരും ഒരുമിച്ച് പങ്കെടുത്തിരുന്നു. സിംഗിൾ അല്ലെന്ന് അന്ന് രണ്ടുപേരും വ്യക്തമാക്കുകയും ചെയ്തു. എന്നാൽ ആരാണ് പങ്കാളി എന്ന് വെളിപ്പെടുത്താൻ ഇരുവരും തയാറായില്ല. 2018ൽ ഗീതാഗോവിന്ദം എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് ഇരുവരും പ്രണയത്തിലാവുന്നത്. ഡിയർ കോമ്രേഡ് എന്ന ചിത്രത്തിലും ഇവർ ഒരുമിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *