ഭർത്താവിനെ കുത്തിക്കെന്ന കാമുകനെയും കൂട്ടുനിന്ന ഭാര്യയെയും വെറുതെ വിട്ടു

0

തിരുവനന്തപുരം : ഭർത്താവിനെ കുത്തിക്കെന്ന കാമുകനെയും കൂട്ടുനിന്ന ഭാര്യയെയും നിരുപാധികം വെറുതെ വിട്ടു കൊണ്ട് തിരുവനന്തപുരം അതിവേഗത കോടതി (ആറ് ) ജഡ്ജി വി വിഷ്ണു ഉത്തരവായി. നെടുമങ്ങാട് ഉഴമലക്കൽ വാഴൂക്കോണം ക്ലാപ്പന വീട്ടിൽ ആണ് മരണപ്പെട്ട അരുണും ഭാര്യ അൻജു രാജുവുമായി താമസിച്ചിരുന്നത്.ഭാര്യ അൻജു രാജ് കാമുകൻ ആനാട് സ്വദേശി ശ്രീജു എസ് എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.ഇവൾക്ക് ശിഖ എന്ന ഏഴ് വയസ്സുള്ള ഒരു മകളുമുണ്ട്. 2021 മാർച്ച് 24 ആണ് സംഭവം നടന്നത്. അൻജു രാജും ശ്രീജുവുമായി പ്രണയബദ്ധരാണ്.

ഇവർ അവിഹിതബന്ധം പുലർത്തുന്നവരാണ് എന്നാണ് പോലീസ് കേസ്സംഭവദിവസം അൻജു ഫോണിൽ ഭർത്താവിനെ വിളിച് ശ്രീജു രൂപയുമായി നില്കുന്നു എന്ന് പറഞ്ഞു .എത്രയും പെട്ടെന്ന് വീട്ടിൽ എത്തണമെന്നും പറഞ്ഞു. ഉടൻ തന്നെഅരുൺ നൈറ്റ് ഡ്യൂട്ടി ഉപേക്ഷിച്ച് രാത്രി 10.30 ന് വീട്ടിൽ എത്തി. അതിന് ശേഷം മൂന്ന് പേരും തമ്മിൽ വാർക്ക് തർക്കവും തമ്മിൽതല്ലി. ഈ സമയം അൻജു കത്തിയെടുത്ത് കുത്തിക്കൊല്ലാൻ പറഞ്ഞ് ശ്രീജുവിൻ്റെ കൈവശം കൊടുത്തു. നെഞ്ചിൽ കുത്തേറ്റ ഭർത്താവ് രക്തം വാർന്ന് മരണപ്പെട്ടുവെന്നാണ് പ്രോസിക്യൂഷൻ കേസ്. മരണം കഴിഞ്ഞ അന്നു മുതൽ ഏഴുവയസ്സുളള ശിഖമോൾ മരണപ്പെട്ട അരുണിൻ്റെ കുടുംബ വീട്ടിലാണ് താമസം. കോടതിയിൽ ഹാജരാക്കിയ കത്തി കൊണ്ട് മരണകാരണമായ മുറിവ് ഉണ്ടാകില്ല എന്ന് വിശദീകരിച്ച് സ്കെയിൽ കൊണ്ട് അളന്നു തിട്ടപ്പെടുത്തി പ്രതിഭാഗം അഭിഭാഷകൻ മിറാൻറ കേടതിയെ ബോധ്യപ്പെട്ടടുത്തി.

ഏഴ് വയസുള്ള മകൾ ശിഖ സംഭവം കണ്ടു എന്ന് സിനിമ ചിത്രീകരനം പോലെ പറഞ്ഞത് ശിശു മന:ശാസ്ത്രത്തിന് വിരുദ്ധമാണെന്നും അശാസ്ത്രീയമാണെന്നും 2024 ലെ സുപ്രീം കോടതി വിധിന്യായങ്ങൾ ചൂണ്ടിക്കാണിച്ചു
മിരാൻറ വാദിച്ചത് കോടതി അംഗീകരിച്ചു. ഒന്നാം പ്രതി കാമുകനു വേണ്ടി പ്രശസ്ത്രക്രിമിനൽ അഭിഭാഷകൻ അഡ്വ ക്ളാരൻസ് മിരാൻറ, ആറയൂർ മനു എസ് കുമാർ, ബിജു വൈദ്യർ എന്നിവരും രണ്ടാം പ്രതിക്കൂവേണ്ടി വെള്ളനാട് ജി ബിജു, വി എസ് സുനിൽ കുമാറുമാണ് ഹാജരായത് .എന്തൊക്കെ തെളിവുകൾ നിരത്തിയാലും കോടതികൾ നേരിട്ടു കാണുന്നതും കേൾക്കുന്നതും നേരിട്ടു പരിശോധിക്കുന്നതുമായ തെളിവുകളെ UK USA എന്നീ രാജ്യങ്ങളിൽ റിയൽ എവിഢൻസ് എന്ന് വിളിക്കുമെന്നും
നമ്മുടെ രാജ്യം ഇനിയുംബഹുദൂരം മുന്നോട്ട് പോകണമെന്നും റിയൽ എവിഢൻസിന് മുകളിൽ പരുന്തിനും പറക്കാൻ കഴിയില്ലെന്നും സത്യം എന്നും നിലനില്ക്കുന്നതാണെന്നും അതാണ് ഭാരതീയ സാക്ഷ്യ അധിനയം 2023 മുന്നോട്ട് വക്കുന്നത് എന്നും മിരാൻറ കോടതിയെ ഓർമപ്പെടുത്തി.

അഞ്ജുരാജ് അരുൺ ദമ്പതികൾ പ്രേമിച്ചവരും മിശ്രവിവാഹം കഴിച്ചവരുമാണ്.വർഷങ്ങളായി പ്രതികൾ അവിഹിത ബന്ധത്തിൽ ആയിരുന്നു എന്നകാര്യം തെളിയിക്കുന്നതിന് പ്രോസിക്യൂഷന് കഴിഞ്ഞില്ലന്ന് കോടതി അഭിപ്രായപ്പെട്ടു.കൊലപാതകം തെളിയാത്ത പക്ഷം കുറ്റത്തിന് കൂട്ടുനിന്നു എന്ന ചാർജിന് തന്നെ പ്രസക്തി ഇല്ലന്ന് രണ്ടാം പ്രതിക്കു വേണ്ടി അഡ്വ വിസ് എസ് സുനിൽകുമാർ കോടതിയിയെ ബോധിപ്പിച്ചു. ട്രൂത്ത് എലോൺ ട്രയംഫ്സ് സത്യമേവ ജയതേ ( മുണ്ഡകോപനിഷത്ത് 3 I. 6. ) ഇത് ദേശീയചിഹ്നത്തിൽ മാത്രമല്ല ലോകത്തുള്ള ഓരോ ന്യായാധിപൻ്റെയും ഹൃദയത്തിൽ തുടിച്ചുയരേണ്ട ആത്മ മന്ത്രമാണെന്ന് ക്ലാരൻസ് മിരാൻറ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here