ഗവര്‍ണ്ണറുടെ ഭാരഘടനാപരമായ അധികാരങ്ങള്‍ പാഠപുസ്തകത്തില്‍ ഉൾപ്പെടുത്തും: മന്ത്രി  വി ശിവൻകുട്ടി

തിരുവന്തപുരം: ഗവര്‍ണ്ണറുടെ ഭാരഘടനാപരമായ അധികാരങ്ങള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനം. പത്താം ക്ലാസ് പാഠപുസ്തകത്തിലാണ് ഉള്‍പ്പെടുത്തുക. ഹയര്‍ സെക്കന്ററി പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുമ്പോഴും ഇത് പരിഗണിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍ കുട്ടി പറഞ്ഞു. ഗവര്‍ണറുടെ അധികാരങ്ങളെ കുറിച്ച് കുട്ടികള്‍ അറിഞ്ഞിരിക്കണം. പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം രണ്ടാം വോളിയത്തില്‍ ആണ് ഉള്‍പ്പെടുത്തുക. ഈ അവസരത്തില്‍ കുട്ടികള്‍ ഗവര്‍ണറുടെ അധികാരങ്ങളെ കുറിച്ച് പഠിക്കണം. കുട്ടികള്‍ തെറ്റായി മനസ്സിലാക്കാന്‍ പാടില്ല. അടുത്ത വര്‍ഷം 11,12 ക്ലാസുകളിലെ പാഠപുസ്തകത്തിലും ഗവര്‍ണറുടെ അധികാരങ്ങള്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *