പ്ളാസ്‌റ്റിക് ഗ്ളാസുകൾ സർക്കാർ നിരോധിച്ചു, പകരം മലയാളി ഉപയോഗിക്കുന്നത് പ്ളാസ്റ്റിക് കോട്ടിംഗുള്ള ഗ്ളാസുകൾ

തിരുവനന്തപുരം: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കോട്ടിംഗുള്ള പേപ്പർ കപ്പുകളുടെ ഉപയോഗം നിയന്ത്രിക്കുമെന്ന് മന്ത്രി എം.ബി.രാജേഷ് നിയമസഭയിൽ പറഞ്ഞു. ഇതിനായി ബോധവത്കരണം ശക്തമാക്കും. ഇത്തവണത്തെ ഓണം വാരാഘോഷം ഹരിതചട്ടപ്രകാരമാണ് നടത്തിയത്.

നൂറിലേറെ ആളുകൾ പങ്കെടുക്കുന്ന ചടങ്ങുകളിൽ സ്റ്റീൽ പാത്രങ്ങളും ഗ്ലാസുകളും നിർബന്ധമാക്കി. പ്ലാസ്റ്റിക് ഗ്ലാസുകൾ നിരോധിച്ചതിനെ തുടർന്ന് പേപ്പർ ഗ്ലാസുകൾ വ്യാപകമാണ്. ഇവയിൽ ചൂടുള്ള ഭക്ഷണം വിളമ്പുന്നത് തടയാനാവില്ലെന്നും നിയന്ത്രിക്കുകയാണ് പോംവഴിയെന്നും മാത്യു ടി തോമസിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *