ലക്ഷ്യം നവകേരളം;സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

0

തിരുവനന്തപുരം : കഴിഞ്ഞ ഒമ്പത് വർഷത്തെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനത്തിന്റെയും സാമൂഹ്യ പുരോഗതിയുടേയും 9 വർഷമാണ് കടന്നു പോയതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. എൽഡിഎഫ് സർക്കാരിന്റെ ലക്ഷ്യം വികസനമാണ്.  ഇടത് സർക്കാർ നടപ്പിലാക്കിയത് നവ കേരളത്തിലേക്കുള്ള നയമാണ്. സാമ്പത്തിക രംഗത്ത് കേന്ദ്രം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ സംസ്ഥാനത്തിന്റ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചു. അർഹമായ പലതും തടഞ്ഞുവെച്ച് സംസ്ഥാനത്തെ കേന്ദ്രം ഞെരുക്കുകയാണ്. ഈ പ്രതിസന്ധിയെയും കേരളം മറികടക്കും. ലോക ഭൂപടത്തെ അടയാളപ്പെടുത്തിയ വിഴിഞ്ഞം തുറമുഖ പദ്ധതി  നടപ്പാക്കാനായത് വലിയ നേട്ടമാണ്. ദേശീയ പാത വികസനം നടപ്പാക്കാനായത് എൽഡിഎഫിന്റെ ഇച്ഛാശക്തിയുടെ ഫലമാണ്. വെള്ളിയാഴ്ച സർക്കാരിന്റെ പ്രോഗ്രസ്സ് റിപ്പോർട്ട്‌ പ്രകാശനം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കേന്ദ്രം അർഹമായത് തരാതെ ഞെരുക്കുന്നു. മാറ്റങ്ങൾ പ്രകടമാണ്. സർക്കാർ നേട്ടങ്ങൾ എണ്ണി പറയുന്നില്ല. സർക്കാർ വാർഷികപരിപാടികളിൽ വലിയ ജന പങ്കാളിത്തം. നാട്ടിലെ മാറ്റങ്ങൾ പ്രകടമാണ്.വികസനം ജനങ്ങൾ അനുഭവിച്ചു അറിയുന്നു. സർവ്വ മേകലയിൽ നിന്നും സർക്കാരിന് പിന്തുണ ലഭിച്ചു. കേരളത്തിൽ ഒന്നും നടക്കില്ല എന്ന ധാരണ തീർത്തും ഇല്ലാതായി. സർക്കാരിനെ വെല്ലുവിളിച്ചവർ നിശബ്ദരായി. UDF കാലത്തു വഴി മുട്ടിയ വികസനം LDF യാഥാർഥ്യമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

AlsoRed: പാലക്കാട് ;റാപ്പർ വേടൻ്റെ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 1,75,552 രൂപ നഷ്ടമുണ്ടായതായി നഗരസഭ

കേരളത്തിൽ ഒന്നും നടക്കില്ലെന്ന ചിന്താഗതി തീർത്തും അപ്രത്യക്ഷമായി. ഈ സർക്കാർ ആണ് പ്രധാന പദ്ധതികൾ എല്ലാം നടപ്പാക്കിയത്. വിഴിഞ്ഞം തുറമുഖം, ദേശീയ പാത വികസനം തുടങ്ങിയവ ഉദാഹരണങ്ങളാണ്. കണ്ണൂർ വിമാനത്താവളം, കൊച്ചി മെട്രോ എന്നിവ പൂർത്തിയാക്കി.UDF സർക്കാർ ഉപേക്ഷിച്ച ഗെയ്ൽ പദ്ധതി യാഥാർത്ഥ്യമാക്കി. കേരളത്തിൻ്റെ മുഖച്ഛായ മാറ്റുന്ന പല പദ്ധതികളും പൂർത്തിയാക്കി. ഏതാനും പദ്ധതികൾ അവസാന ഘട്ടത്തിലാണ്.

PSC വഴി രാജ്യത്തെ ആകെ നിയമനത്തിലെ 38% കേരളത്തിൽ. ഭാവന രഹിതർക്ക് 4 ലക്ഷത്തിൽ 51ആയിരം വീട് നൽകി. നീതി ആയോഗ് കണക്ക് പ്രകാരം കേരളത്തിൽ. 48 ശതമാനം മാത്രം ആണ് ദാരിദ്രർ. അതിദരിദ്രരില്ലാത്ത കേരളമാണ് സർക്കാർ ലക്ഷ്യം.സാമൂഹിക പെൻഷൻ 600 ൽ നിന്നും 1600 ആക്കി. 60 ലക്ഷം പേർക്ക് കൃത്യമായി സാമൂഹിക ക്ഷേമ പെൻഷൻ കൃത്യമായി നൽകുന്നു.

ആരോഗ്യ മേഖലയിൽ ആധുനിക സംവിധാനങ്ങൾ നടപ്പാക്കി. രോഗി സൗഹൃദമാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. കൊവിഡ് മരണം കുറക്കാൻ കേരളത്തിനായി. രാജ്യത്ത് കോവിഡ് മരണം കൃത്യമായി രേഖപെടുത്തിയത് കേരളം. സർക്കാർ മെഡിക്കൽ കോളജ് ദേശീയ റാങ്കിങ് പട്ടികയിൽ ഉൾപെട്ടു. വിദ്യാഭ്യാസ രംഗത്ത് സമാനതകളില്ലാത്ത വികസനമാണ് സർക്കാർ നടപ്പാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here