രാജ്യത്ത് ആദ്യമായി കേരളത്തില്‍ സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേക വെല്‍നസ് ക്ലിനിക് ആരംഭിക്കുന്നു; ആരോഗ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി സ്ത്രീകള്‍ക്കായി പ്രത്യേക വെല്‍നസ് ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും ചൊവ്വാഴ്ചകളില്‍ ക്ലിനിക് പ്രവര്‍ത്തിക്കുമെന്നും സ്ത്രീകള്‍ക്കായി സൗജന്യ പരിശോധനകളുണ്ടാകുമെന്നും വീണാ ജോര്‍ജ് വ്യക്തമാക്കി. രാജ്യത്തെ ആദ്യത്തെ സ്ത്രീകള്‍ക്ക് മാത്രമായുള്ള ക്ലിനികിന്റെ ഉദ്ഘാടനം സെപ്തംബര്‍ 16ന് നടക്കുമെന്നാണ് ആരോഗ്യ മന്ത്രിയുടെ വിശദീകരണം. പരമാവധി സ്ത്രീകള്‍ വെല്‍നസ് ക്ലിനിക്കുകളില്‍ വന്ന് പരിശോധന നടത്തണമെന്നും വീണാ ജോര്‍ജ് പറഞ്ഞു.
ക്ലിനികിനെക്കുറിച്ച് സംസാരിക്കുന്നതിനൊപ്പം കേരളത്തെ ആശങ്കയിലാഴ്ത്തുന്ന അമീബിക് മസ്തിഷ്‌ക ജ്വരത്തെക്കുറിച്ചും വീണാ ജോര്‍ജ് പരാമര്‍ശിച്ചിരുന്നു. അമീബിക് മസ്തിഷ്‌ക ജ്വരം കേരളം നേരത്തെ കണ്ടുപിടിക്കുന്നുണ്ടെന്നും മരണ നിരക്ക് ഗണ്യമായി കുറയ്ക്കാന്‍ സാധിച്ചെന്നും പ്രോട്ടോകോള്‍ തയ്യാറാക്കി പരിശോധനകള്‍ നടത്തി വരികയാണെന്നും വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.