താമരശ്ശേരി ഷഹബാസ് കൊലക്കേസ്; പ്രതികളായ വിദ്യാർഥികളുടെ പരീക്ഷാഫലം തടഞ്ഞുവച്ചതിനെതിരെ ബാലാവകാശ കമ്മീഷൻ

താമരശ്ശേരി ഷഹബാസ് കൊലക്കേസ് പ്രതികളായ വിദ്യാർഥികളുടെ പരീക്ഷാഫലം തടഞ്ഞുവച്ചത് നിയമവിരുദ്ധമെന്ന് ബാലാവകാശ കമ്മീഷൻ.പരീക്ഷ നടത്താൻ അനുമതി നൽകിയ ബോർഡിന് ഫലം തടഞ്ഞ് വെക്കാൻ അധികാരമില്ലെന്ന് ബാലാവകാശ കമ്മീഷൻ പറഞ്ഞു.

പരീക്ഷാ ഫലം തടഞ്ഞുവെച്ച നടപടി ബാലാവകാശ നിയമത്തിന് എതിരാണെന്നും പരീക്ഷാ ഫലം തടഞ്ഞതും ഡീ ബാർ ചെയ്തതും നിയമവിരുദ്ധമാണെന്നും ബാലാവകാശ കമ്മിഷൻ വ്യക്തമാക്കി.

പരീക്ഷ ബോർഡിന്റെ നടപടി ബാലാവകാശങ്ങളുടെ ലംഘനമാണെന്ന് എടുത്തുപറഞ്ഞ കമ്മീഷൻ തടഞ്ഞുവച്ച പരീക്ഷ ഫലം 18നകം പ്രസിദ്ധീകരിക്കണമെന്നും ബാലാവകാശ കമ്മീഷൻ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കോൺഗ്രസ് ലൂസ് ഷർട്ട് പോലെ ഫ്ലക്സിബിൾ ആണ്; പി വി അൻവർ

Related Articles

Leave a Reply

Your email address will not be published. Required fields are marked *