ചികിത്സയ്‌ക്കായി അമേരിക്കയിൽ പോയിരുന്ന,മുഖ്യമന്ത്രിതിരിച്ചെത്തി

തിരുവനന്തപുരം: ചികിത്സയ്‌ക്കായി അമേരിക്കയിൽ പോയിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തി. ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് തിരുവനന്തപുരത്ത് വിമാനമിറങ്ങിയത്. കഴിഞ്ഞ അഞ്ചിനാണ് ഭാര്യ കമല വിജയനൊപ്പം അദ്ദേഹം അമേരിക്കയിലെ മയോ ക്ളിനിക്കിൽ ചികിത്സയ്‌ക്ക് പോയത്
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ദുബായിൽ എത്തിയിരുന്നു. അവിടെ മകനും കുടുംബത്തിനുമൊപ്പം ഒരു ദിവസം ചെലവഴിച്ച ശേഷമാണ് അദ്ദേഹം നാട്ടിലേക്ക് തിരിച്ചത്.