പിറന്നാള്‍ ദിനത്തില്‍ പത്തനാപുരം ഗാന്ധിഭവനില്‍ സദ്യയൊരുക്കി മുഖ്യമന്ത്രി

പത്തനാപുരം:മുഖ്യമന്ത്രിയുടെ 80-ാം പിറന്നാള്‍ ദിനത്തില്‍ ഗാന്ധിഭവനില്‍ പിറന്നാള്‍ സദ്യ. ഇത്തവണത്തെ പിറന്നാള്‍ ദിനത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഗാന്ധിഭവനിലെ കുട്ടികള്‍ക്കും അച്ഛനമ്മമാര്‍ക്കും പിറന്നാള്‍ സദ്യയൊരുക്കി. പിറന്നാള്‍ സമ്മാനമായി നിരാലംബരും അശരണരുമായ ആയിരത്തി അഞ്ഞൂറിലധികം കുടുംബാംഗങ്ങള്‍ക്കായി സമ്പൂര്‍ണ്ണ സദ്യയൊരുക്കാനുള്ള തുകയാണ് മുഖ്യമന്ത്രി നല്‍കിയത്.

മുമ്പ് ഗാന്ധിഭവന്‍ സന്ദര്‍ശിച്ച വേളയില്‍ ഇവിടുത്തെ അച്ഛനമ്മമാരോടും കുട്ടികളോടും സ്നേഹപൂര്‍വ്വം പെരുമാറിയ അദ്ദേഹം ഗാന്ധിഭവനിലെ പ്രവര്‍ത്തനങ്ങളെ വളരെയധികം അഭിനന്ദിക്കുകയും ചെയ്തിരുന്നു. ആ സ്നേഹം പുതുക്കലാണ് പിറന്നാള്‍ ദിനത്തില്‍ സദ്യ ഒരുക്കി നല്‍ക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

Also Read:മുഖ്യമന്ത്രിക്ക് ജന്മദിന ആശംസ നേര്‍ന്ന് ഗവര്‍ണര്‍; നിലവിളക്ക് അടക്കം കൈനിറയെ സമ്മാനങ്ങളും

പ്രളയക്കെടുതിയില്‍ കേരളം ദുരിതത്തിലായ ഓണക്കാലത്ത് ഗാന്ധിഭവനിലെ മുഴുവന്‍ കുഞ്ഞുങ്ങള്‍ക്കും ഓണക്കോടി വാങ്ങിനല്‍കുന്നതിനായി ഒരുലക്ഷം രൂപയുടെ ചെക്കും അദ്ദേഹം കൊടുത്തുവിട്ടിരുന്നു. ഗാന്ധിഭവന്‍ ഭാരവാഹികളുടെയും സേവനപ്രവര്‍ത്തകരുടെയും കുടുംബാംഗങ്ങളുടേയും നേതൃത്വത്തില്‍ മുഖ്യമന്ത്രിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മധുരം പങ്കുവെച്ച് പിറന്നാള്‍ ആഘോഷിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *