കഴക്കൂട്ടത്ത് ഹോസ്റ്റലില്‍ കയറി യുവതിയെ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍;തമിഴ്‌നാട് സ്വദേശിയായ ലോറി ഡ്രൈവറാണ് പ്രതി

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഹോസ്റ്റലില്‍ കയറി യുവതിയെ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശിയായ ലോറി ഡ്രൈവറാണ് പ്രതി. മധുരയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

മറ്റൊരു ഹോസ്റ്റലിലും ഇയാള്‍ എത്തിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അവിടെനിന്ന് പണമടങ്ങിയ പേഴ്‌സ് കവര്‍ന്നെന്നാണ് വിവരം. പ്രതിയെ ഉടന്‍ കഴക്കൂട്ടത്തേക്ക് കൊണ്ടുവരും. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്യും. അധികം വൈകാതെ തിരിച്ചറിയല്‍ പരേഡ് അടക്കമുള്ള നടപടികളിലേക്കും പൊലീസ് കടക്കും.കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം നടന്നത്. ഐടി ജീവനക്കാരി താമസിക്കുന്ന ഹോസ്റ്റലിലേക്ക് അര്‍ദ്ധരാത്രിയാണ് ഇയാള്‍ എത്തിയത്. ഹോസ്റ്റല്‍ മുറിയില്‍ യുവതി ഒറ്റയ്ക്കായിരുന്നു.

അതിക്രമത്തിനിടെ യുവതി പ്രതിയെ തള്ളി മാറ്റി. ഇതോടെ ഇയാള്‍ ഹോസ്റ്റലില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു.രാത്രിയില്‍ ഭയം കാരണം കുട്ടി ആരോടും ഇക്കാര്യം പറഞ്ഞിരുന്നില്ല. രാവിലെയാണ് സംഭവത്തെക്കുറിച്ച് ഹോസ്റ്റല്‍ അധികൃതരോട് കാര്യം പറഞ്ഞത്. വെള്ളിയാഴ്ച രാവിലെ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നല്‍കുകയായിരുന്നു. പ്രതിയെ തനിക്ക് നേരത്തെ കണ്ട് പരിചയമില്ലെന്നാണ് യുവതിയുടെ മൊഴി. യുവതിയെ വൈദ്യപരിശോധനയ്ക്ക് ഉള്‍പ്പെടെ വിധേയയാക്കിയതിന് ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *