‘അത് കല്ലുപ്പ്’; റീച്ചിനായി പൊലീസിനെ വെല്ലുവിളിച്ചു

കോഴിക്കോട്: കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ലഹരിമരുന്ന് കെെവശം വച്ച് എക്‌സെെസ് ഉദ്യോഗസ്ഥരെ വെല്ലുവിളിക്കുന്ന യുവാവിന്റെ വീഡിയോ പ്രചരിച്ചിരുന്നു. കോഴിക്കോട് മേപ്പയൂർ സ്വദേശിയായ വിഷ്‌ണുവാണ് ഇത്തരത്തിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തത്. ‘മിസ്റ്റർ ബുദ്ധൻ’ എന്നാണ് യുവാവിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട്.

ലഹരിമരുന്ന് പരസ്യമായി പ്രദർശിപ്പിച്ചും ലഹരി ഉപഭോഗം പ്രോത്സാഹിപ്പിക്കും വിധവുമായിരുന്നു വീഡിയോ. വീഡിയോയിൽ യുവാവിന്റെ കെെയിൽ പ്ലാസിക് കവറിൽ വെള്ള പൊടിയും ഉണ്ടായിരുന്നു. താൻ സ്വന്തം പണം നൽകി വാങ്ങിയതാണെന്നും തന്നെ ഒന്നും ചെയ്യാൻ കഴിയില്ലെന്നും യുവാവ് വീഡിയോയിൽ പറയുന്നു.

പിന്നാലെ പൊലീസ് യുവാവിന്റെ വീട്ടിലെത്തി. എന്നാൽ വീഡിയോ റീച്ചിന് വേണ്ടിയാണ് ചെയ്തതെന്നും കെെയിൽ ഉണ്ടായിരുന്നത് കല്ലുപ്പാണെന്നും വിഷ്ണു വ്യക്തമാക്കി. പുതിയ വീഡിയോ പങ്കുവച്ചാണ് യുവാവ് ഇക്കാര്യം പറഞ്ഞത്. പൊലീസും വീഡിയോയിൽ ഉണ്ടായിരുന്നു. ഇനി താൻ നല്ല വീഡിയോ മാത്രമെ ചെയ്യുവെന്നും യുവാവ് പറയുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *