റോഡിലെ കുഴിയിലേക്ക് ബൈക്ക് മറിഞ്ഞ് ടെക്‌നോപാർക്ക് ജീവനക്കാരൻ മരിച്ചു

തിരുവനന്തപുരം: റോഡിലെ കുഴിയിലേക്ക് ബൈക്ക് മറിഞ്ഞ് ടെക്‌നോപാർക്ക് ജീവനക്കാരൻ മരിച്ചു. വഴയിലയ്‌ക്ക് സമീപം പുരവൂർകോണത്താണ് സംഭവം. കരകുളം ഏണിക്കര ദുർഗാലൈൻ ശിവശക്തിയിൽ ആകാശ് മുരളിയാണ് മരിച്ചത്. പുലർച്ചെ ഒരു മണിയോടെയാണ് അപകടം ഉണ്ടായത്.

റോഡ് വികസനത്തിനായി എടുത്ത കുഴിയിലേക്ക് ബൈക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ജോലികഴിഞ്ഞ് മടങ്ങി വന്നപ്പോഴാണ് അപകടം സംഭവിച്ചത്. നാലുവരിപ്പാതയുടെ നിർമാണം നടക്കുന്ന വഴയില- പഴകുറ്റി റോഡിൽ കലുങ്ക് നിർമ്മിക്കാനാണ് കുഴിയെടുത്തിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *