സംസ്ഥാനത്തെ വനംവകുപ്പ് ജനവിരുദ്ധമാണെന്ന് സിറോ മലബാര്‍ സഭ

കട്ടപ്പന: സംസ്ഥാനത്തെ വനംവകുപ്പ് ജനവിരുദ്ധമാണെന്ന് സിറോ മലബാര്‍ സഭ. തൊമ്മന്‍കുത്തില്‍ വനംവകുപ്പിന്റെ ഇടപെടലിന്റെ പശ്ചാത്തലത്തിലാണ് സഭയുടെ കടുത്ത വിമര്‍ശനം. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സമ്മര്‍ദ്ദം കടുപ്പിക്കാനാണ് സഭ ഒരുങ്ങുന്നത്.

തൊമ്മന്‍കുത്തില്‍ നടന്നത് വനംവകുപ്പിന്റെ ബുള്‍ഡോസര്‍ രാജാണ്. സ്വകാര്യഭൂമിയില്‍ സ്ഥാപിച്ച കുരിശ് തകര്‍ത്തത് അന്യായമായിട്ടാണ്. കുരിശ് സ്ഥാപിച്ചവരെ വനം വകുപ്പ് പീഡിപ്പിക്കാന്‍ ശ്രമിക്കുന്നു. ഉദ്യോഗസ്ഥരുടെ കടന്നു കയറ്റത്തെ ഭയന്ന് ജീവിക്കേണ്ടി വരുന്നു. തഹസില്‍ദാരുടെ റിപ്പോര്‍ട്ടിന് ശേഷവും കര്‍ഷക പീഡനം തുടരുകയാണെന്നും സഭ ആരോപിക്കുന്നു.

AlsoRead:നിലമ്പൂരില്‍ മത്സരിക്കാന്‍ അന്‍വര്‍;പ്രചാരണത്തിന് എത്തേണ്ട നേതാക്കളുടെ പട്ടികയും ദേശീയ നേതൃത്വത്തിന് കൈമാറി

തൊമ്മന്‍കുത്തില്‍ സെന്റ് ജോര്‍ജ് പള്ളി സ്ഥാപിച്ച കുരിശ് വനംവകുപ്പ് പൊളിച്ചിരുന്നു. വനഭൂമിയിലാണ് കുരിശ് സ്ഥാപിച്ചതെന്ന് വനംവകുപ്പ് അറിയിച്ചു. അതേ സമയം കൈവശഭൂമിയിലാണ് കുരിശ് സ്ഥാപിച്ചതെന്നാണ് സെന്റ് ജോര്‍ജ് പള്ളി അധികൃതരുടെ നിലപാട്. സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും വന്യജീവി ശല്യത്തിനെതിരെ പ്രക്ഷോഭം നയിച്ച വൈദികരുടെ പേരിലടക്കം കേസെടുക്കുന്ന അവസ്ഥയും ഉണ്ടായിരുന്നു. ഇക്കാര്യങ്ങളൊക്കെ മുന്‍നിര്‍ത്തിയാണ് വനംവകുപ്പിനെതിരെ സഭ രംഗത്തെത്തിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *