മലയാളികൾക്ക് ഇന്നും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഷീല. 1960കളുടെ ആരംഭത്തിൽ സിനിമയിലെത്തിയ നടിക്ക് രണ്ടു പതിറ്റാണ്ട് കാലം വെള്ളിത്തിരയിൽ നിറഞ്ഞു നിൽക്കാൻ സാധിച്ചിരുന്നു.
ചെമ്മീൻ, അശ്വമേധം, കള്ളിച്ചെല്ലമ്മ, അടിമകൾ, ഒരു പെണ്ണിന്റെ കഥ, നിഴലാട്ടം, അനുഭവങ്ങൾ പാളിച്ചകൾ, യക്ഷഗാനം, ഈറ്റ, ശരപഞ്ചരം, കലിക, അഗ്നിപുത്രി, ഭാര്യമാർ സൂക്ഷിക്കുക, മിണ്ടാപ്പെണ്ണ്, വാഗ്വേ മായം, പഞ്ചവൻ കാട്, കാപാലിക തുടങ്ങി മികച്ച നിരവധി ചിത്രങ്ങളിൽ അഭിനയിക്കാൻ ഷീലക്ക് സാധിച്ചിരുന്നു.
ഇതിനിടയിൽ പ്രേം നസീർ, സത്യൻ, മധു, ജയൻ, സുകുമാരൻ, കമൽ ഹാസൻ തുടങ്ങി അന്നത്തെ മുൻനിര നായകൻമാരുടെയെല്ലാം നായികയാകാൻ ഷീലക്ക് സാധിച്ചു. ഇതിൽ സുകുമാരനെ കുറിച്ചും അദ്ദേഹത്തിന്റെ അഭിനയത്തെ കുറിച്ചും പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്..
ഞാനും സുകുമാരനുമുള്ള ഒരു സിനിമയിൽ ഞങ്ങൾ കെട്ടിപ്പിടിക്കുന്ന സീൻ ചെയ്യാൻ ഉണ്ടായിരുന്നു. അയ്യോ സുകുമാരന് പ്രേമമെന്ന് പറയുന്ന ഒരു സാധനം മുഖത്ത് വരില്ല.
പ്രേമത്തോടെ ഒന്ന് നോക്കാൻ പറഞ്ഞാൽ പ്രേമത്തിന്റെ ഭാവം മുഖത്ത് വരില്ല. ഒരിക്കലും പ്രേമം മുഖത്ത് കാണിക്കാൻ അദ്ദേഹത്തിന് സാധിക്കില്ല. പ്രേമിക്കാനുള്ള സീനിൽ സുകുമാരനെ പോലെ ഇത്രയും മോശമായി അഭിനയിക്കുന്ന വേറെ ആളില്ല.
‘എന്താ, എന്നെ ഇഷ്‌ടമാണോ’ എന്ന് പ്രേമത്തോടെ ചോദിക്കാൻ പറഞ്ഞാൽ ഗൗരവത്തോടെ ‘എന്താ, എന്നെ ഇഷ്‌ടമാണോ’ എന്നാകും സുകുമാരൻ ചോദിക്കുക (ചിരി), ഷീല പറയുന്നു.