സുധീഷിന് മാറാരോഗം വരുമായിരുന്നു, ഏറ്റവും അപകടകരം; മണിച്ചിത്രത്താഴിൽ സംഭവിച്ചത്

0

സിനിമയിൽ നാം കാണുന്ന കഥയേക്കാൾ രസകരവും കൗതുകരവുമാണ് സിനിമയ‌്ക്ക് പിന്നിലെ വിശേഷങ്ങൾ. മണിച്ചിത്രത്താഴ് എന്ന ക്ളാസിക്ക് സിനിമയ‌്ക്ക് പറയാൻ അത്തരം നൂറ് പിന്നാമ്പുറ കഥകളുണ്ട്. അതിലൊന്ന് നടൻ സുധീഷുമായി ബന്ധപ്പെട്ടുള്ളതാണ്. ചിത്രത്തിൽ ‘കിണ്ടി’ എന്ന സുധീഷിന്റെ കഥാപാത്രം ഇന്നും പ്രേക്ഷകനിൽ ചിരിയുണർത്തുന്നതാണ്. മണിച്ചിത്രത്താഴിന്റെ പൊഡക്ഷൻ എക്‌സിക്യൂട്ടീവ് ആയിരുന്ന ബാബു ഷാഹിർ ആണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.

മണിച്ചിത്രത്താഴിൽ സുധീഷുമായുള്ള ഒരു സീനിൽ മോഹൻലാൽ ഇറങ്ങിച്ചെല്ലുന്നത് വലിയൊരു കുളത്തിലേക്കാണ്. ഹിൽ പാലസിലെ കുളമായിരുന്നു അത്. ആ കുളത്തിലേക്ക് സുധീഷ് ചാടുന്നതും, മോഹൻലാൽ ഞെട്ടി പിന്നിലേക്ക് പോകുന്നതുമാണ് സീൻ. കുളത്തിന്റെ യഥാർത്ഥ വസ്തുത സുധീഷിനോട് പറഞ്ഞിരുന്നില്ല. 400 കൊല്ലത്തോളം പഴക്കമുള്ള കുളമായിരുന്നു അത്. ഇന്നേവരെ ആ കുളത്തിലെ വെള്ളം ആരും ഉപയോഗിച്ചിട്ടില്ല. ഇക്കാര്യം സുധീഷിനോട് ഞങ്ങൾ പറഞ്ഞില്ല.വെള്ളത്തിൽ ചാടിക്കോ എന്നുമാത്രമായിരുന്നു നിർദേശം കൊടുത്തത്.

സുധീഷ് കുളത്തിലേക്ക് ചാടി എഴുന്നേറ്റ് വരുമ്പോൾ തന്നെ ഉപയോഗിക്കാനായി ഞങ്ങൾ ഒരു ഡ്രമ്മിൽ വെള്ളം നിറച്ചുവച്ചിരുന്നു. സുധീഷിനെ കുളിപ്പിച്ച് ക്ളീൻ ചെയ്യണം. ഡെറ്റോൾ അടക്കം എല്ലാം തയ്യാറാക്കി വച്ചിരുന്നു. ഇതിനിടെ പാലസിലെ ക്യൂറേറ്റർ പറഞ്ഞു, കുളത്തിൽ ചാടിയിട്ടുണ്ടെങ്കിൽ അപകടമാണ്. മാറാരോഗങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി.പതിവില്ലാതെ ഡെറ്റോളും സോപ്പുമൊക്കെ ഉപയോഗിക്കുന്നത് കണ്ടപ്പോൾ സുധീഷ് കാര്യം തിരക്കി. അപ്പോഴാണ് സംഭവം വെളിപ്പെടുത്തിയത്. കേട്ടുകഴിഞ്ഞപ്പോൾ വല്ലാത്തൊരു എക്‌സ്പ്രഷൻ ഇടുകയായിരുന്നു സുധീഷ്.’

LEAVE A REPLY

Please enter your comment!
Please enter your name here