അടൂർ പ്രകാശിനെ എസ്‌ഐടി ചോദ്യം ചെയ്യുന്നതിൽപ്രതികരിച്ച് സുധാകരൻ

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ എസ്‌ഐടി ചോദ്യം ചെയ്യുന്നതിൽപ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി മുൻ അധ്യക്ഷനുമായ കെ സുധാകരൻ. അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നത് രാഷ്ട്രീയ പ്രേരിതമെന്ന് കെ സുധാകരൻ പറഞ്ഞു. രാഷ്ട്രീയത്തിൽ വേറൊരാളെ ഇല്ലാതാക്കുക എന്ന പൊളിറ്റിക്സ് ആണ് ഇവിടെ സിപിഐഎമ്മും ഇടതുപക്ഷവും കൊണ്ടുനടക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു.Politics

ചോദ്യം ചെയ്യട്ടെ, അപ്പോഴല്ലേ സത്യം പുറത്തുവരികയുള്ളൂ. ഒരു കേസ് വന്നാൽ യുഡിഎഫ് കൺവീനറെയല്ല കെപിസിസി പ്രസിഡന്റിനെ വരെ ചോദ്യം ചെയ്യും. അത് സ്വാഭാവികമാണ്. നിയമപരമായ നടപടിയാണിത്. ഇതിലും വലിയതൊക്കെ കണ്ട് വന്നവരാണ് തങ്ങളെന്നും ഇതൊന്നും ഒരു പ്രശ്‌നമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ കയറ്റിയത് യുഡിഎഫ് ആണെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തെ കുറിച്ച് രൂക്ഷമായാണ് സുധാകരൻ പ്രതികരിച്ചത്. ആരെങ്കിലും വായിൽ തോന്നിയത് വിളിച്ചു പറയുന്നത് ഒന്നും യാഥാർത്ഥ്യമല്ല. സത്യം കണ്ടെത്തേണ്ടത് അന്വേഷണത്തിലാണ്. അന്വേഷണത്തിൽ എല്ലാം പുറത്ത് വരുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *