ആറ്റിങ്ങലിൽ വിദ്യാർഥി സംഘർഷം; പരുക്ക്

ഇളമ്പ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിക്കാണ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റത്
ആറ്റിങ്ങലിൽ വിദ്യാർഥി സംഘർഷം.ആറ്റിങ്ങൽ സ്വകാര്യ ബസ് സ്റ്റാന്റിനു മുന്നിൽ നടന്ന ഏറ്റുമുട്ടലിൽ പ്ലസ് വൺ വിദ്യാർഥിക്ക് പരുക്ക്. ഇളമ്പ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിക്കാണ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു വിദ്യാർഥികളുടെ സംഘം ചേർന്നുള്ള മർദ്ദനം.
സ്കൂളുകൾ തമ്മിലുള്ള തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. പരുക്കേറ്റ വിദ്യാർഥിയെ പൊലീസെത്തിയാണ് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചത്. ആറ്റിങ്ങൽ സ്വകാര്യ ബസ് സ്റ്റാൻ്റിനു മുന്നിൽ ഇത്തരത്തിലുള്ള വിദ്യാർഥി സംഘർഷം ഉണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.