തിരുവനന്തപുരത്ത് സൈനികൻ്റെ ഭാര്യയെയും കുഞ്ഞിനെയും കാണാനില്ലെന്ന് പരാതി

തിരുവനന്തപുരം: അഞ്ചുദിവസമായി സൈനികന്റെ കുടുംബത്തെ കാണാനില്ലെന്ന് പരാതി. സിഐഎസ്എഫ് ജവാന്റെ ഭാര്യയെയും കുഞ്ഞിനെയുമാണ് കാണാനില്ലെന്ന് പരാതി ഉയർന്നത്. അസം സ്വദേശികളായ റൂമി ദേവീദാസ് (30), പ്രിയാനന്ദ് ദാസ് (4) എന്നിവരെയാണ് കാണാതായത്. കല്ലുംമൂട് ക്വാർട്ടേഴ്സിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. സംഭവത്തിൽ ഫോർട്ട് പൊലീസ് അന്വേഷണം തുടങ്ങി. വിവരം ലഭിക്കുന്നവർ പൊലീസിനെ അറിയിക്കണമെന്നാണ് നൽകിയിരിക്കുന്ന നിർദ്ദേശം.