ശിവൻകുട്ടിയുടെ മന്ത്രിസ്ഥാനം തെറിക്കും, ജി സ്റ്റീഫനെ മന്ത്രിയാക്കാൻ മുഖ്യമന്ത്രി

തിരുവനന്തപുരം:രണ്ടാം പിണറായി സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്കു കടക്കു മ്പോള്‍ വീണ്ടുമൊരു അഴിച്ചു പണിക്കൊരുങ്ങി സിപിഎം. വിദ്യാഭ്യാസം, തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയെ യാണ് ഇത്തവണ മാറ്റുന്നത്. ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്നതിനാല്‍ തന്നെ മന്ത്രിസഭയില്‍ നിന്നും ഒഴി വാക്കണമെന്ന് ശിവന്‍കുട്ടി മുഖ്യമന്ത്രിയോട് ആവശ്യപ്പെ ടുകയായിരുന്നു.
കഴിഞ്ഞ കുറച്ചു നാളുകളായി ശാരീരിക ബുദ്ധിമുട്ടുകള്‍ ശിവന്‍കുട്ടി നേരിടുന്നുണ്ട്. ഇനിയും മന്ത്രിസ്ഥാനത്ത് തു ടരാനാകില്ലെന്ന് ശിവന്‍കുട്ടി മുഖ്യമന്ത്രിയെ അറിയിക്കു കയായിരുന്നു. ഇതേ തുടര്‍ ന്നാണ് പുതിയ മന്ത്രിയെ നിയമിക്കാന്‍ സി പി എംആലോചിക്കുന്നത്.

അരുവിക്കര എംഎല്‍എ ജി സ്റ്റീഫനെയാണ് ശി വന്‍കുട്ടിക്കു പകരക്കാരനായി പരിഗണിക്കുന്നത്. ഇതുസംബന്ധിച്ച് ഉടന്‍തന്നെ സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനമെടുക്കും. നിലവില്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ് സ്റ്റീഫന്‍ .പാകാ ലത്ത് എസ്എഫ്ഐയുടെ കേരള യൂണിവേഴ്സിറ്റി യൂ ണിയന്‍ ജനറല്‍ സെക്രട്ടറി, കിള്ളി പഞ്ചയാത്തംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച സ്റ്റീഫന് പാര്‍ട്ടിക്കുള്ളില്‍ ക്ലീന്‍ ഇമേജാനുള്ളത്. സി പിഎം ഏരിയാ സെക്രട്ടറി ആയിരിക്കെയാണ് സ്റ്റീഫന്‍ നിയമസഭയിലേക്ക് മത്സരിക്കുന്നത്.


കോണ്‍ഗ്രസിന്റെ കുത്തകയെന്നു കരുതിയിരുന്ന അരുവിക്കര മണ്ഡലത്തില്‍ ശക്തമായ പോരാട്ടം കായ് ചവച്ചാണ് സ്റ്റീഫന്‍ നിയ മസഭയിലെത്തിയത്. മുന്‍ മന്ത്രി ജീ കാര്‍ത്തികേന്റെമകന്‍ കെ.എസ്. ശബരിനാ ഥനെയാണ് അദ്ദേഹം പരാ ജയപ്പെടുത്തിയത്. മണ്ഡല രൂപീകരണകാലം മുതല്‍ ജി കാര്‍ത്തികേയനായിരുന്നു അരുവിക്കരയെ പ്രതിനിധിക രിച്ച് നിയമസഭയില്‍ എത്തിയിരുന്നത്. അദ്ദേഹത്തിന്റെ വിയോഗത്തെ തുടര്‍ന്നു നടന്ന ഉപതിരഞ്ഞെടുപ്പില്‍ മകന്‍ ശബരീനാഥനായിരുന്നു വിജയിച്ചത്. 2021ല്‍ ടന്ന തിരഞ്ഞെടുപ്പില്‍ ജി സ്റ്റീഫനിലൂടെ മണ്ഡലം സിപിഎം പിടിച്ചെടുത്തു. മണ്ഡലത്തില്‍ എല്ലാ മേഖലയിലും നിറസാന്നിധ്യമാണ് സ്റ്റീഫന്‍. ഇതൊക്കെയാണ് സ്റ്റീഫനെ മന്ത്രിസ്ഥാനത്തേക്ക് പരിഗ ണിക്കാനുള്ള കാരണങ്ങള്‍ ഘടകകക്ഷിയായ എന്‍സിപിക്ക് നല്‍കിയിട്ടുള്ള വനംവകുപ്പ് സിപിഎം ഏറ്റെടുക്കാനുംആലോചനയുണ്ട്. വന്യജീവി ആക്രമണം ഉള്‍പ്പെടെ നിര വധി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ശശിന്ദ്രന് വീഴ്ച പറ്റിയെന്നാണ് സിപി എമ്മിന്റെ വിലയിരുത്തന്‍ .നിരവധി ജീവനുകളാണ് വന്യജീവി അക്രമണത്തില്‍പൊലിഞ്ഞത്. അതൊക്കെ കൈകാര്യം ചെയ്യുന്നതില്‍ വകുപ്പ് പരാജയപ്പെട്ടു. മാ ത്രമല്ല ജീവനക്കാരുടെ സ്ഥ ലംമാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍  ക്രിയാത്മകമായ ഇടപെടല്‍ നടത്താന്‍ മന്ത്രിയെന്ന നിലയില്‍ ശശീന്ദ്രന് സാധിച്ചിട്ടില്ലെന്ന് സിപിഎം വിലയിരുത്തുന്നു. എന്‍സി പിക്കുള്ളിലെ പടലപ്പിണ ക്കങ്ങള്‍ക്കിടെ ശശീന്ദ്രനെ മാറ്റണമെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ മുഖ്യമന്ത്രി പിണറായിവിജയനാണ് അദ്ദേഹത്തെ മാറ്റാന്‍ സാധിക്കില്ലെന്ന നി ലപാടെടുത്തത്.

ശശിന്ദ്രനെ മാറ്റി തോമസ്കെ. തോമസിനെ മന്ത്രിയാക്കണമെന്നതായിരുന്നു  എന്‍സിപിയുടെ ആവാശ്യം അക്കാര്യം മുഖ്യന്ത്രി മുഖവിലയ്‌ക്കെടുത്തിമുന്നില്ലഇതോടെ എന്‍സിപിയില്‍ ചില സമവാക്യങ്ങള്‍ രു പപ്പെടുകയും ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് തുടരാന്‍ അനുവദിക്കുകയുമായിരുന്നു. എന്നാല്‍ വര്‍ദ്ധിച്ചുവരുന്ന  മനുഷന്റ വന്യജീവി സംഘഷത്തില്‍ വകുപ്പ് ഉചിതമായി ഇടപെടുന്നില്ലെന്ന് വിവിധ മേഖലകളില്‍ നിന്നും തി ഉയര്‍ന്നിരുന്നു. ഇക്കാര്യ ത്തില്‍ വന്‍ ജനരോക്ഷവം ഉയര്‍ന്നിരുന്നു. വന്യജീവി വകുപ്പിന് ചെയ്യാവുന്നതെല്ലാം ചെയ്‌തെന്നും ഇനിയൊന്നും ചെയ്യാനില്ലെന്നുമുള്ള തരത്തില്‍ മന്ത്രി പ്രസ്താവന നടത്തിയെന്ന് സിപിഎമ്മിലെ ചില നേതാക്കള്‍ മുതിര്‍ന്ന   നേതാക്കളെ അറിയിച്ചിരുന്നു.

AlsoRed:പ്രധാനമന്ത്രിയെ പാട്ടിലൂടെ അധിക്ഷേപിച്ചു; റാപ്പർ വേടനെതിരെ എൻഐഎയ്ക്ക് പരാതി നൽകി ബിജെപി കൗൺസിലർ

പ്രതിപക്ഷം ഉള്‍പ്പെടെയുളളവര്‍ വനംവകുപ്പ് അമ്പേ പരാജയമെന്നായിരുന്നു ആരോപിച്ചത്. ഇതൊക്കെ കണക്കിലെടുത്താണ് പുതിയ അഴിച്ചുപണി സമയത്തു തന്നെ ശാമിന്ദ്രനില്‍ നിന്നും  സിപിഎം വകുപ്പ് ഏറ്റെടുക്കാന്‍ ആലോചിക്കുന്നത്. ശശീന്ദ്രന് രജിസ്‌ട്രേഷന്‍ വകുപ്പ് നല്‍കാനാണ് ആലോചന, അദ്ദേഹത്തില്‍ നിന്നും ഈ വകുപ്പ് ശശീന്ദ്രന് നല്‍കും പകരം വനംവകുപ്പ് നിലവിലെ  ഏതെങ്കിലും മന്ത്രിമാര്‍ക്ക് അധികമായി നല്കാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ആലോചന. ഒആര്‍ കേളുവിനെ വനംവകുപ്പ് നല്‍കാനും ആലോചനയുണ്ട്. ഇതു സംബന്ധിച്ച് ഉടന്‍തന്നെ തീരുമാനമുണ്ടാകും.


Related Articles

Leave a Reply

Your email address will not be published. Required fields are marked *