എസ് ഐ സന്തോഷേ… ആ പഴയ റോഡല്ല.. ഈ റോഡ്! പങ്കുവച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായി മന്ത്രി മുഹമ്മദ് റിയാസിന്റെ എഫ്ബി പോസ്റ്റ്

കേരളത്തിലെ റോഡുകളും പാലങ്ങളുമെല്ലാം വികസനത്തിന്റെ പാതയിലാണ്. സംസ്ഥാനത്തെ ടൂറിസത്തെയും മുന്നില്‍ കണ്ട് വമ്പന്‍ വേഗത്തിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതും. ദേശീയപാതാ വികസനവും കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ശരവേഗത്തിലാണ് നടക്കുന്നത്. ബിഎം ബിസി നിലവാരത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച തൃശൂര്‍ ജില്ലയിലെ ചാവക്കാട് വടക്കാഞ്ചേരി റോഡിന്റെ വീഡിയോ പങ്കുവച്ച് രസകരമായ ക്യാപ്ഷന്‍ അദ്ദേഹം കുറിച്ചിരിക്കുന്നത്.

പ്രാവിന്‍കൂട് ഷാപ്പ് എന്ന സിനിമയില്‍ ഈ റോഡിന്റെ ദൃശ്യങ്ങള്‍ കാണിക്കുന്നുണ്ട്. അതില്‍ റോഡിന്റെ പ്രവൃത്തി പൂര്‍ത്തിയായിട്ടില്ല. എസ്‌ഐ സന്തോഷ് എന്ന കഥാപാത്രം കടന്നുപോയ വഴിയായാണ് ഇതില്‍ ഈ റോഡിനെ കാണിക്കുന്നത്. ഇത് ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ പോസറ്റ്.

പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെ:

‘പ്രാവിന്‍കൂട് ഷാപ്പ്’ എന്ന സിനിമയില്‍ ബേസിലിന്റെ കഥാപാത്രം നിര്‍ണായക തെളിവ് കണ്ടെത്തുന്നത് ചാവക്കാട് വടക്കാഞ്ചേരി റോഡിലെ കാഞ്ഞിരക്കോട് ഭാഗത്ത് വെച്ചാണ്. ഈ റോഡിന്റെ പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിന് മുന്‍പെയാണ് എസ്‌ഐ സന്തോഷ് അതുവഴി പോയത്. ഇപ്പോള്‍ റോഡിന്റെ പ്രവൃത്തി പൂര്‍ത്തിയായിട്ടുണ്ട്.. ബിഎം ബിസി നിലവാരത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച തൃശൂര്‍ ജില്ലയിലെ ചാവക്കാട് വടക്കാഞ്ചേരി റോഡ്..

നിയമപോരാട്ടത്തിനൊരുങ്ങി തമിഴ്‌നാട് ഗവര്‍ണര്‍: തടഞ്ഞുവച്ച ബില്ലുകള്‍ സംബന്ധിച്ച സുപ്രീംകോടതി വിധിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *