സിനിമയ്ക്ക് അകത്തും പുറത്തും എപ്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് ശ്വേത മേനോൻ എന്നാൽ പുതിയ വെളിപ്പെടുത്തലുമായി നടി

സിനിമയ്ക്ക് അകത്തും പുറത്തും എപ്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് ശ്വേത മേനോൻ. അവതാരികയായും റിയാലിറ്റി ഷോകളിൽ ജഡ്ജ് ആയും വളരെ തിരക്കിലാണ് ശ്വേത മേനോൻ. തന്റെ ബോൾഡായ ചോയ്സുകളെക്കുറിച്ച് സംസാരിക്കുകയാണ് മൂവി വേൾഡ് മീഡിയയുമായുള്ള അഭിമുഖത്തിൽ ശ്വേത മേനോൻ.

‘ഇനിയും ഇത് ചെയ്യുമോ എന്ന് ചോദിച്ചാൽ എന്തുകൊണ്ട് ചെയ്ത് കൂടാ എന്നായിരിക്കും മറുപടി. ഇതെന്റെ ജോലിയാണ്. ജോലിയായി ഞാൻ എന്തും ചെയ്യും. ഒരാളുടെ ക്രിയേറ്റീവ് വിഷനെ ധിക്കരിക്കാൻ പാടില്ല. സംവിധായകൻ പറഞ്ഞതാണ് ഇറോട്ടിക് രം​ഗങ്ങളിൽ ചെയ്തത്, ഷൂട്ടിം​ഗിൽ അത് ജോലിയാണ്. ഇറോ‌ട്ടിസത്തിന്റെ ഇ പോലും വരില്ല. സ്റ്റാർ‌ട്ട് ക്യാമറ, ആക്ഷൻ, കട്ട് എന്നിവയ്ക്കിടയിലാണ് ആക്ടിം​ഗ്’

‘അതിന്റെ അപ്പുറത്തേക്കില്ല. ഒരു ആർട്ടിസ്റ്റും അതിനപ്പുറത്തേക്ക് ആലോചിക്കില്ല. സത്യം പറഞ്ഞാൽ അതിന്റെ കാരണം എന്റെ വ്യക്തതയാണ്. എനിക്ക് എന്റെ ഇൻഡസ്ട്രിയിൽ നിന്ന് ഒരാളെ കല്യാണം കഴിക്കണമെന്നുണ്ടായിരുന്നില്ല. എനിക്ക് സിനിമാ രം​ഗത്ത് റൊമാൻസുണ്ടായിട്ടില്ല. ഒരാളെ വിവാഹം ചെയ്യാൻ തോന്നുമ്പോഴാണ് റൊമാൻസുണ്ടാകുക. അത് നടക്കില്ലെന്ന് എനിക്കറിയാം. സിനിമാ രം​ഗത്തിന്റെ പ്ലസും മെെനസും അറിയാം’

‘ഒരേസമയത്ത് രണ്ട് പേരും ഔട്ട് ഡോർ പോയി ഷൂട്ട് ചെയ്ത് തിരിച്ച് വന്നാൽ പിന്നെ ഫാമിലി ലെെഫ് ഇല്ല. അതുകൊണ്ട് ആക്ഷനും കട്ടിനും ഇടയിൽ ജീവിതം കഴിഞ്ഞു. റിയാലിറ്റിയിൽ അതൊന്നുമില്ല. ഞാൻ ചെയ്യുന്ന കഥാപാത്രങ്ങൾ എനിക്ക് തീരുമാനിക്കാൻ പറ്റില്ല. എനിക്ക് വരുന്ന കഥാപാത്രങ്ങളെ എനിക്ക് എടുക്കാൻ പറ്റൂ’ എന്നും ശ്വേത മേനോൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *