ബജറ്റ് കേരളം നക്കിതിന്നണമോ?

കേരളം നക്കി തിന്നണമെന്നാണോ കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ നിലപാട് എന്ന സംശയിക്കുന്ന തരത്തിലാണ് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ധന ബജറ്റ് വ്യക്തമാക്കുന്നതെന്ന ആക്ഷഏപം ശക്തമാകുന്നു. കോരന് കുമ്പിളില്‍ തന്നെ കഞ്ഞി എന്ന നിലപാടാണ് കാലാകാലങ്ങളായി കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരുകള്‍ സ്വീകരിച്ച് പോരുന്നതെന്നും അതില്‍ മാറ്റമില്ലാത്ത ബജറ്റാണ് ഇത്തവണത്തേതെന്നുമാണ് ഇടത് കേന്ദ്രങ്ങളുടെ പ്രതികരണം.

1 മണിക്കൂര്‍ 26 മിനിറ്റ് നീണ്ടുനിന്ന ബജറ്റ് അവതരണം ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പൂര്‍ത്തിയാക്കുമ്പോള്‍ കേരളത്തിന് നിരാശയാണ് ബാക്കിയായത്. എയിംസ് അടക്കമുള്ള പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശയാണ് ഫലം. വേഗ റെയില്‍ ഇടനാഴിയിലും കേരളത്തെ പരിഗണിച്ചില്ല.

മുംബൈ – പൂനെ, പൂനെ – ഹൈദരാബാദ്, ഹൈദരാബാദ് – ബെം?ഗളൂരു, ഹൈദരാബാദ് – ചെന്നൈ, ചെന്നൈ – ബെംഗളൂരു, ദില്ലി – വാരാണസി, വാരാണസി – സിലി?ഗുരി എന്നീ അതിവേഗ റെയില്‍വേ ഇടനാഴി പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിനെ തഴയുകയായിരുന്നു. അപൂര്‍വ ധാതു ഇടനാഴിയും നാളികേര പ്രോത്സാഹനവും കടലാമ സംരക്ഷണ കേന്ദ്രവും ആയുര്‍വേദ ചികിത്സാ പ്രോത്സാഹനവും ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റു വലിയ പ്രഖ്യാപനങ്ങളൊന്നും കേരളത്തിനില്ല.പ്രഖ്യാപനത്തിനിടെ കേരളം…കേരളം എന്ന് എംപിമാര്‍ വിളിച്ചു പറഞ്ഞിരുന്നു.

ബജറ്റിന്റെ തുടക്കത്തില്‍ കേരളത്തിനായി പ്രഖ്യാപനമുണ്ടായി. കേരളം അടക്കം നാല് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുള്ള ധാതു ഇടനാഴിയാണ് പ്രഖ്യാപിച്ചത്. കേരളം, തമിഴ്നാട്, ആന്ധ്രാ പ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളെയാണ് പദ്ധതിക്കായി പരിഗണിച്ചിരിക്കുന്നത്. വിഴിഞ്ഞം ചവറ റെയര്‍ എര്‍ത്ത് കോറിഡോര്‍ പദ്ധതി കഴിഞ്ഞ ദിവസം കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച കേരള ബജറ്റിലും പ്രഖ്യാപിച്ചതാണ്. ധാതു സമ്പുഷ്ടമായ ഈ സംസ്ഥാനങ്ങളില്‍ ധാതു ഖനനം, സംസ്‌കരണം അടക്കം വര്‍ധിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി. ഇന്ത്യ 2.0 സെമികണ്ടക്ടര്‍ മിഷന്റെ ഭാഗമായാണ് ഈ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *