കപ്പൽ കടലിൽ മുങ്ങിയ സംഭവം: കപ്പൽ കമ്പനിക്കെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ

കൊച്ചി: അറബിക്കടലിൽ കപ്പൽ മുങ്ങിയ സംഭവത്തിൽ കപ്പൽ കമ്പനിക്കെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ ആലോചന. അപകടം ഉണ്ടായത് അന്താരാഷ്ട്ര കപ്പൽ ചാലിൽ ആണെങ്കിലും അതിന്റെ ഭവിഷത്ത് സംസ്ഥാനത്തിന് അനുഭവിക്കേണ്ടി വരുന്ന പശ്ചാത്തലത്തിലാണ് ആലോചന. നഷ്ടം ഈടാക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം റവന്യൂ വകുപ്പിന്റെ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കും

തോട്ടപ്പള്ളി സ്പില്‍വേയില്‍ നിന്ന് 14.6 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കഴിഞ്ഞ ദിവസം എം എസ് സി എൽസ 3 എന്ന കപ്പല്‍ മുങ്ങിയത്. നിരവധി കണ്ടെയ്നറുകളാണ് കടലില്‍ വീണത്. ഇവയിൽ പലതിലും അപകടകരമായ വസ്തുക്കൾ ഉണ്ടെന്നാണ് അറിയിച്ചത്. പലതും കരയ്ക്കടിഞ്ഞിട്ടുണ്ട്.

AlsoRead:ഇനി പ്രതീക്ഷ കെ സി വേണുഗോപാലിലെന്ന് പി വി അന്‍വര്‍

കപ്പലിൽ 643 കണ്ടെയിനറുകൾ ഉണ്ടായിരുന്നു. ഇവയിൽ 73ൽ കാലി കണ്ടെയിനറുകൾ ആണ്. 13 എണ്ണത്തിൽ ചില അപകടകരമായ വസ്തുക്കൾ ആണ്. ഇവയിൽ ചിലതിൽ കാൽസ്യം കാർബൈഡ് എന്ന വെള്ളം ചേർന്നാൽ തീ പിടിക്കാവുന്നതും പൊള്ളലിന് കാരണമാകാവുന്നതുമായ രാസവസ്തുവും ഉണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *