തിരുവനന്തപുരം ഡിസിസി അധ്യക്ഷനായി എൻ.ശക്തൻ തുടരണമെന്ന് ശശിതരൂർ എംപി

ന്യൂഡൽഹി: തിരുവനന്തപുരം ഡിസിസി അധ്യക്ഷനായി എൻ.ശക്തൻ തുടരണമെന്ന് ശശിതരൂർ എംപി  പറഞ്ഞു. ശക്തനെ തൽക്കാലത്തേക്ക് ലഭിച്ചത് ഭാഗ്യമാണ്. പുനഃസംഘടന കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫുമായി ചർച്ച ചെയ്തു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങളും ചർച്ച ആയെന്ന് ശശി തരൂർ പറഞ്ഞു.

വിവാദ ഫോൺ സംഭാഷണത്തെ തുടർന്ന് മുൻ ഡിസിസി പ്രസിഡന്റ് പാലോട് രവി രാജിവെച്ചതിനെ തുടർന്നാണ് ശക്തൻ ഈ പോസ്റ്റിലേക്ക് താത്കാലികമായി നിയമിക്കപെടുന്നത്. നിർണായക സ്ഥാനങ്ങളിൽ ഇരുന്നിട്ടുള്ള ശക്തൻ ഈയൊരു ചെറിയൊരു സ്ഥാനത്തിരിക്കാൻ വലിയ മനസ് കാണിച്ചു അതുകൊണ്ട് ശക്തൻ തന്നെ തുടരട്ടെ എന്നാണ് ശശിയുടെ നിലപാട്.

കഴിഞ്ഞ ദിവസമാണ് ശശി തരൂർ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫുമായി ഡൽഹിയിൽ വെച്ച് ചർച്ച നടത്തിയത്. ദീപാദാസ് മുൻഷി ഉൾപ്പടെ കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു. ശശി തരൂരിന് പറയാനുള്ള കാര്യങ്ങൾ കൂടിക്കാഴ്ചയിൽ പറഞ്ഞിട്ടുണ്ടെന്നാണ് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *