ഷഹബാസ് കൊലപാതക കേസ്; കസ്റ്റഡിയിലുള്ള വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന്

1

തമരശ്ശേരി ഷഹബാസ് കൊലപാതക കേസിൽ കസ്റ്റഡിയിൽ കഴിയുന്ന വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് വാദം പൂർത്തിയായ കേസിൽ വിധി പറയുക. ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് 6 പേരും കോടതിയെ സമീപിച്ചത്.

കൊലപാതകം ആസൂത്രണം ചെയ്തതിന്റെ തെളിവ് അടങ്ങുന്ന പെൻഡ്രൈവ് പൊലീസ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കുട്ടികൾ എന്ന ആനുകൂല്യം കസ്റ്റഡിയിൽ കഴിയുന്നവർക്ക് നൽകരുതെന്നും ജാമ്യം നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്നും ഷഹബാസിൻ്റെ കുടുംബം കോടതിയിൽ വാദിച്ചിരുന്നു.

നിതി പീഠത്തിൽ വിശ്വാസമുണ്ടെന്നും മുതിർന്ന ആളുകൾക്ക് പങ്കുണ്ടോയെന്ന് കൂടുതൽ അന്വേഷന്നം നടത്തണമെന്നും ഷഹബാനിൻ്റെ പിതാവ് പറഞ്ഞു. അവധിക്കാലം ആയതുകൊണ്ട്തന്നെ 6 പേരെ രക്ഷിതാക്കൾക്ക് ഒപ്പം വിടണമെന്നും ഇത്രയും ദിവസം ജയിലിൽ കിടന്നത് ശിക്ഷയായി കാണണം എന്നതായിരുന്നു പ്രതിഭാഗത്തിൻ്റെ വാദം. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്.

അമേരിക്കയ്ക്കെതിരെ തീരുവ ചുമത്തിയ നടപടി പിൻവലിക്കണം, ഇല്ലെങ്കിൽ അധിക നികുതി ചുമത്തും; ചൈനയ്ക്ക് ഭീഷണിയുമായി ട്രംപ്

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here