കിങ്’ ചിത്രീകരണത്തിനിടെ ഷാരൂഖ് ഖാന് പരുക്ക്

സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ‘കിംഗ്’ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന് പരുക്കേറ്റു. പുറത്തേറ്റ പരുക്കിനെ തുടർന്ന് യു.എസിൽ ചികിത്സ തേടിയ ഷാരൂഖ് ഇപ്പോൾ കുടുംബത്തോടൊപ്പം യു.കെയിലെ വീട്ടിൽ വിശ്രമത്തിലാണ്. എന്നാൽ ഈ പരുക്ക് ഗുരുതരമല്ലെന്നും താരം വേഗത്തിൽ സുഖം പ്രാപിച്ചുവരികയാണെന്നുമാണ് റിപ്പോർട്ടുകൾ.

മുംബൈയിലെ ഗോൾഡൻ ടുബാക്കോ സ്റ്റുഡിയോയിൽ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ഷാരൂഖിന് പരുക്കേറ്റത്. ഒരു മാസത്തെ പൂർണ്ണ വിശ്രമമാണ് താരത്തിന് നിർദ്ദേശിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ നേരത്തെ നിശ്ചയിച്ചിരുന്ന ശ്രീലങ്കൻ യാത്ര ഷാരൂഖ് മാറ്റിവച്ചു. ‘കിംഗ്’ സിനിമയുടെ ചിത്രീകരണം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. സെപ്റ്റംബറിൽ ഷൂട്ടിംഗ് പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാൻ ആദ്യമായി ബിഗ് സ്ക്രീനിലെത്തുന്നു എന്ന പ്രത്യേകതയും ‘കിംഗ്’ എന്ന ചിത്രത്തിനുണ്ട്. ദീപിക പദുക്കോൺ, അഭിഷേക് ബച്ചൻ, അനിൽ കപൂർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *