രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദത്തില്‍ കോണ്‍ഗ്രസ് കൃത്യമായ നിലപാട് സ്വീകരിച്ചുവെന്ന് ഷാഫി പറമ്പില്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദത്തില്‍ കോണ്‍ഗ്രസ് കൃത്യമായ നിലപാട് സ്വീകരിച്ചുവെന്ന് ഷാഫി പറമ്പില്‍ എം പി. രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ ആയ വ്യക്തിയാണ്. വലിയ ജനാധിപത്യ പ്രക്രീയയിലൂടെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. രാഹുലും പാര്‍ട്ടിയും ഒരുമിച്ച് എടുത്ത തീരുമാനം ആണ് ആരോപണം വന്നതോടെ മാറി നില്‍ക്കുക എന്നത്.

പിന്നീട് കോണ്‍ഗ്രസ് പാര്‍ട്ടി രാഹുലിനെ സസ്‌പെന്‍ഡ് ചെയ്തു. അത് കേസ് വരുന്നതിന് മുന്‍പ് തന്നെ ചെയ്തു. MLA എന്ന രീതിയില്‍യുഡിഎഫിന്റെ ഭാഗം ആകേണ്ട എന്ന തീരുമാനം നേതൃത്വം എടുത്തു. തന്റെ അടുപ്പം ഒന്നും ഇവിടെ ബാധകം അല്ല. മറ്റ് ഏത് പാര്‍ട്ടിയേക്കാളും നല്ല രീതിയില് ആണ് കോണ്‍ഗ്രസ് അത് കൈകാര്യം ചെയ്തത്.

നിലവില്‍ അതൊരു കേസ് ആണ്. നിയമപരമായി മുന്നോട്ട് പോകട്ടെ. രാഹുലിനെതിരെയുള്ള നിലപാടില്‍ നേതാക്കള്‍ക്ക് ഇടയില്‍ അഭിപ്രായ വ്യത്യാസമില്ല. ഒരുത്തരുടെയും വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. രാഹുല്‍ പാര്‍ട്ടി വേദികളില്‍ എത്തിയത് പ്രാദേശികമായി പ്രവര്‍ത്തകര്‍ വിളിച്ചത് കൊണ്ട്. രാഹുല്‍ വിഷയം കോണ്‍ഗ്രസ് യുവനിരക്ക് തിരിച്ചടിയല്ല.

ഒരാള്‍ മാത്രം അല്ലാലോ യുവ നിരയില്‍ ഉള്ളത്. വി ഡി സതീശനുമായ ബന്ധത്തില്‍ ഉലച്ചിലുണ്ടായോ എന്ന ചോദ്യത്തിന് അകല്‍ച്ച ഉണ്ടായി എന്നത് വാര്‍ത്ത മാത്രം. കേരളത്തില്‍ ഭരണ മാറ്റം എന്ന അജണ്ടയ്ക്ക് എല്ലാവരും ഒരുമിച്ച് ആണ്.

ഇണക്കവും പിണക്കവും ഈ പരിശ്രമത്തിന് വെല്ലുവിളിയാവില്ലെന്നും ഷാഫി മറുപടി നല്‍കി. താന്‍ ദേശീയ രാഷ്ട്രീയത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിച്ചിട്ടില്ല. സംസ്ഥാന രാഷ്ട്രീയമാണ് തന്റെ ‘comfort zone’. അപ്രതീക്ഷിതമായാണ് വടകരയില്‍ സ്ഥാനാര്‍ഥിയായത് എന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *