കേന്ദ്ര സർക്കാരിൻ്റെ പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചത് ചർച്ച ചെയ്യാതെയാണെന്ന സിപിഎമ്മിൻ്റെ തുറന്നുപറച്ചിലിൽ; വിമർശനവുമായി ഷാഫി പറമ്പിൽ

ദുബായ്: കേന്ദ്ര സർക്കാരിൻ്റെ പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചത് ചർച്ച ചെയ്യാതെയാണെന്ന സിപിഎമ്മിൻ്റെ തുറന്നുപറച്ചിലിൽ വിമർശനവുമായി ഷാഫി പറമ്പിൽ എംപി. പദ്ധതിയിൽ ഒപ്പുവെക്കുന്നതിന് മുമ്പ് മോദിയുമായും അമിത് ഷായുമായും പിണറായി ചർച്ച ചെയ്തിട്ടുണ്ടെന്ന് ഷാഫി പറമ്പിൽ ആരോപിച്ചു. പതിനാറാം തിയതി ഇട്ട ഒപ്പിനെ കുറിച്ച് മൗനം പാലിച്ചതിനു പിന്നിൽ എട്ടിനും ഒൻപതിനും ദില്ലിയിൽ നടന്ന കൂടിക്കാഴ്ചകളാണ്. ചർച്ച ചെയ്യേണ്ടവരുമായി ചർച്ച നടന്നിട്ടുണ്ടെന്നും ഷാഫി പറമ്പിൽ പറഞ്ഞു. പിഎം ശ്രീ ചർച്ചയില്ലാതെ ഒപ്പിട്ടെന്ന സിപിഎം പ്രതികരണത്തോടാണ് ഷാഫിയുടെ വിമർശനം.
ഫണ്ടിന് വേണ്ടി മാത്രമല്ല പിഎം ശ്രീ ഒപ്പിട്ടതെന്നും ഇത് പൊളിറ്റികൾ നെക്സസ് ആണെന്നും ഷാഫി പറഞ്ഞു. അതി ദാരിദ്ര്യം മുക്ത പ്രഖ്യാപനം യാഥാർഥ്യം മറച്ചുള്ള അഡ്വർടൈസമെന്റ് ആണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.



