തിരുവനന്തപുരത്ത് രണ്ടാം ക്ലാസുകാരൻ ജനാലയിൽ തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം: ചെമ്പഴന്തിയിൽ എട്ട് വയസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെമ്പഴന്തി അക്കരവിള വീട്ടിൽ പ്രമോദ് – സിനി ദമ്പതികളുടെ മകൻ ശ്രേയസാണ് മരിച്ചത്. ചെമ്പഴന്തി മണക്കൽ എൽപി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. മുറിയിലെ ജനാലയിൽ ബെഡ് ഷീറ്റിൽ തൂങ്ങിയ നിലയിലായിരുന്നു കുട്ടിയെ കണ്ടത്. ഉടൻ തന്നെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു.



