സത്സംഗ് ഠാകൂർബാരി കൊച്ചിയിൽ ഉദ്ഘാടനം ചെയ്തു

കൊച്ചി: സത്സംഗ് പ്രസ്ഥാനത്തിന്റെ ഭാഗമായി കൊച്ചിയിലെ ഇടപ്പള്ളി പടിവട്ടത്ത് സത്സംഗ് ഠാകൂർബാരിയുടെ ഉദ്ഘാടനം ഭംഗിയായി നടന്നു. ചടങ്ങ് ആത്മീയ ഭാവത്തോടെ സംഘടിപ്പിച്ചിരുന്നുവെന്നും നിരവധി ഭക്തജനങ്ങളും അനുയായികളും പങ്കെടുത്തു.
ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് സത്സംഗ് പ്രാർത്ഥനകൾ, സംഗീതാഞ്ജലി, വിവിധ സാംസ്കാരിക പരിപാടികൾ, പ്രസാദവിതരണം എന്നിവ നടന്നു. പരിപാടികൾക്ക് ആത്മീയതയും സാംസ്കാരിക മൂല്യങ്ങളും ഒരുമിച്ചുചേർന്ന അന്തരീക്ഷം സൃഷ്ടിക്കാൻ കഴിഞ്ഞു.

സത്സംഗ് പ്രസ്ഥാനം ശ്രീഠാകൂർ അനുഗുൾചന്ദ്രൻ പ്രബോധിപ്പിച്ച ജീവിത തത്വങ്ങളും മൂല്യങ്ങളും ലോകമെമ്പാടുമുള്ള അനുയായികൾക്ക് പ്രചോദനമായിത്തീർന്നിട്ടുണ്ട്. ആത്മീയതയോടൊപ്പം ജീവന്തമായ ഒരു ആദർശജീവിതം നയിക്കാനുള്ള സന്ദേശമാണ് സത്സംഗ് പ്രസ്ഥാനം മുന്നോട്ടുവയ്ക്കുന്നത്.
ആദർശത്തിന്റെ മാർഗ്ഗനിർദ്ദേശത്തിൽ സത്യാന്വേഷണത്തിനായി ഒരുമിക്കുന്ന മനുഷ്യരുടെ കൂട്ടായ്മയായി സത്സംഗ് വളർന്നു വരികയാണ്. കൊച്ചിയിലെ പുതിയ ഠാകൂർബാരി ഈ ആത്മീയ പ്രവർത്തനങ്ങൾക്ക് ഒരു ശക്തമായ കേന്ദ്രമാകുമെന്ന് സംഘാടകർ അറിയിച്ചു.



