ഉപ്പുസത്യാഗ്രഹ വാർഷികത്തിൽസർവ്വോദയ സദസ്സ്

ഭാരതത്തിലെ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യത്തിന്റെ അനിവാര്യതയെ ബോദ്ധ്യപ്പെടുത്തിയ ഐതിഹാസികമായ ഉപ്പുസത്യാഗ്രഹത്തിന്റെ തൊണ്ണൂറ്റിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ഗാന്ധി മാര്‍ഗ്ഗ സംഘടനകളുടെ ആഭിമുഖ്യത്തില്‍ സര്‍വ്വോദയ സദസ്സ് സംഘടിപ്പിച്ചു. ഡോ.വയലാ വാസുദേവന്‍പിള്ള സ്മാരക കള്‍ച്ചറല്‍ സെന്ററില്‍ നടന്ന സദസ്സ് സര്‍വോദയ ദര്‍ശന്‍ ചെയര്‍മാന്‍ എം. പീതാംബരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സര്‍വോദയ മണ്ഡലം നിവേദക് പി.എസ്. സുകുമാരന്‍ അധ്യക്ഷത വഹിച്ചു. രാജേന്ദ്രന്‍ പാറയില്‍, വി.എസ്. ഗിരീശന്‍ മാസ്റ്റര്‍, പ്രൊഫ.വി.പി.ജോണ്‍സ്, എന്‍. രാജഗോപാലന്‍ മാസ്റ്റര്‍, ഡേവിസ് കണ്ണമ്പുഴ, സജീവന്‍ നമ്പിയത്ത്, വി.ഐ. ജോണ്‍സണ്‍, എന്‍. വി. രാജന്‍, കെ എസ്. ശിവരാമന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *