സഞ്ജു സാംസണും കരുൺ നായരും നേർക്കുനേർ; IPL ൽ ഇന്ന് മലയാളിപ്പോര്

ഐപിഎല്ലിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസ്- രാജസ്ഥാൻ റോയൽസ് പോരാട്ടം. വൈകിട്ട് ഏഴരയ്ക്ക് ഡൽഹിയിയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം. കഴിഞ്ഞ മത്സരത്തിലെ തോൽവി മാറ്റിവെച്ച് വിജയത്തിലേക്ക് തിരിച്ചെത്താനാണ് ഡൽഹി ക്യാപിറ്റൽസും രാജസ്ഥാൻ റോയൽസും ഇന്നിറങ്ങുന്നത്.
കഴിഞ്ഞ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് ഒമ്പത് വിക്കറ്റിന്റെ തോൽവിയാണ് രാജസ്ഥാൻ ഏറ്റുവാങ്ങിയത്. മുംബൈയോട് 12 റൺസിന്റെ തോൽവിയാണ് ഡൽഹി ഏറ്റുവാങ്ങിയത്. രാജസ്ഥാൻ ആറ് മത്സരങ്ങളിൽ നിന്ന് നാല് ജയവും രണ്ട് തോൽവിയുമായി എട്ടാം സ്ഥാനത്ത് നിൽക്കുമ്പോൾ അഞ്ചുമത്സരങ്ങളിൽ നിന്ന് ഒരു തോൽവി മാത്രമുള്ള ഡൽഹി രണ്ടാം സ്ഥാനത്തുണ്ട്.
കഴിഞ്ഞ മത്സരത്തിൽ ഡൽഹിക്ക് വേണ്ടി ഇറങ്ങി പാതിമലയാളി കൂടിയായ കരുൺ നായർ മിന്നും അർധ സെഞ്ച്വറി കുറിച്ചിരുന്നു. അതേ സമയം ആദ്യ മത്സരത്തിലെ അർധ സെഞ്ച്വറി പ്രകടനത്തിന് ശേഷം ബിഗ് ഇന്നിങ്‌സ് കളിക്കാൻ സഞ്ജുവിന് സാധിച്ചിട്ടില്ല. ഇന്നത്തെ പോരാട്ടം ഇവർ തമ്മിലുള്ള ഏറ്റുമുട്ടൽ കൂടിയാകും.