സമഗ്ര ശിക്ഷ അഭിയാൻ ഫണ്ട്: കേരളത്തിനും തമിഴ്‌നാടിനും ബംഗാളിനും പൂജ്യം; യു.പിക്ക് 4487 കോടി

ന്യൂഡൽഹി: കഴിഞ്ഞ വർഷം സമഗ്ര ശിക്ഷ അഭിയാൻ (എസ്.എസ്.എ) പദ്ധതിയിൽ നിന്ന് വിതരണം ചെയ്ത ഫണ്ടിന്‍റെ വിവരങ്ങൾ പുറത്ത്. 37,000 കോടിയിൽ നിന്ന് കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്ക് ഒരു ഫണ്ടും ലഭിച്ചിട്ടില്ല എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം ഉത്തർപ്രദേശിന് 4487 കോടിയാണ് അനുവദിച്ചത്. രാജ്യസഭയിൽ അവതരിപ്പിച്ച ഔദ്യോഗിക ഡാറ്റയാണ് ഫണ്ട് വിതരണത്തിലെ അസമത്വം വെളിപ്പെടുത്തിയത്വിദ്യാഭ്യാസ മേഖലയിൽ മെച്ചപ്പെട്ട സംഭാവനകൾ നൽകിയിട്ടും, പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്ക് എസ്.എസ്.എ പ്രകാരം ഒരു സാമ്പത്തിക സഹായവും ലഭിച്ചിട്ടില്ല എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇത് വിദ്യാഭ്യാസ ഫണ്ടുകളുടെ വിതരണത്തിൽ പോലും പ്രകടമാകുന്ന രാഷ്ട്രീയ പക്ഷപാതത്തെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നു. ജോൺ ബ്രിട്ടാസ് എം.പി എക്‌സിൽ ഡാറ്റ പങ്കിട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *