വീടുകളുടെ മതിൽ ചാടി’ സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മാത്രം തിരഞ്ഞുപിടിച്ച് മോഷണം

ബംഗളൂരു: വീടുകളുടെ മതിൽ ചാടിക്കടന്ന് ഉണക്കാനിട്ടിരിക്കുന്ന സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിക്കുന്ന അജ്ഞാതനായി തെരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്. കർണാടകയിലെ കൊപ്പൽ ജില്ലയിലുള്ള ഗംഗാവതിയിലാണ് കേസിനാസ്പദമായ സംഭവം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന മോഷണം വ്യാപകമായതോടെയാണ് പ്രദേശത്തെ താമസക്കാരുടെ പരാതിയിൽ പൊലീസ് കേസെടുത്തത്.

ഉണങ്ങാനിട്ടിരിക്കുന്ന സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മാത്രം ലക്ഷ്യമിട്ടാണ് മോഷണം നടത്തുന്നത്. പ്രതി മോഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. സ്ത്രീകളുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയുയർത്തുന്ന ഇയാളെ ‘സൈക്കോ’ എന്നാണ് നാട്ടുകാർ വിശേഷിപ്പിക്കുന്നത്. സംഭവത്തിൽ ഗംഗാവതി ടൗൺ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ച് പ്രതിക്കായി വലവിരിച്ചിരിക്കുകയാണ്. സമാനമായ രീതിയിൽ മോഷണം നടത്തുന്ന കള്ളന്മാരെ ഇതിനുമുമ്പും കർണാടക പൊലീസ് പിടികൂടിയിട്ടുണ്ട്:

ബംഗളൂരുവിൽ സ്ത്രീകളുടെ അടിവസ്ത്രം ധരിച്ച് പൊതുസ്ഥലത്ത് അശ്ലീലം പ്രദർശിപ്പിക്കുകയും സെൽഫിയെടുക്കുകയും ചെയ്ത 23കാരനെ അടുത്തിടെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിച്ച്, ഒരാഴ്ചയ്ക്ക് ശേഷം അവ തിരികെ വീട്ടുമുറ്റത്തേക്ക് തന്നെ എറിഞ്ഞു കൊടുക്കുന്ന വിചിത്ര സ്വഭാവക്കാരനായ ഒരാളെയും പൊലീസ് പിടികൂടിയിരുന്നു. ഗംഗാവതിയിലെ സംഭവത്തിന് പിന്നിലും സമാനമായ വൈകൃതമുള്ള വ്യക്തിയാണോ എന്ന സംശയത്തിലാണ് പൊലീസ്. പ്രദേശത്ത് രാത്രികാല പെട്രോളിംഗ് ശക്തമാക്കിയതായും പ്രതിയെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *