ട്വന്റി20 സ്ഥാനാർ‌ത്ഥിയായി പ്രഖ്യാപിച്ച നടി ലക്ഷ്മിപ്രിയയുടെ പേര് വോട്ടർപട്ടികയിൽ ഇല്ലെന്ന് റിപ്പോർട്ട്

കൊച്ചി: പെരുമ്പാവൂരിലെ ട്വന്റി20 സ്ഥാനാർ‌ത്ഥിയായി പ്രഖ്യാപിച്ച നടി ലക്ഷ്മിപ്രിയയുടെ പേര് വോട്ടർപട്ടികയിൽ ഇല്ലെന്ന് റിപ്പോർട്ട്. തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിൽ ഇപ്പോൾ താമസിക്കുന്ന താരത്തിന്റെ പേര് ഇവിടുത്തെ വോട്ടർ പട്ടികയിൽ ഇല്ലെന്ന വിവരമാണ് പുറത്തുവന്നത്. നേരത്തെ താമസിച്ചിരുന്ന തൃക്കാക്കരയിലെ പട്ടികയിലും പേര് ഉൾപ്പെട്ടിട്ടില്ലെന്നാണ് വിവരം. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ന് മണ്ഡലത്തിൽ നടത്താനിരുന്ന ലക്ഷ്മിപ്രിയയുടെ റോഡ് ഷോയും റദ്ദാക്കി. ആരോഗ്യപരമായ കാരണങ്ങളാലാണ് പരിപാടി മാറ്റിവച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം.

ഇന്നലെയാണ് ട്വന്റി 20 ചീഫ് കോർ‌ഡിനേറ്റർ സാബു എം. ജേക്കബ് ലക്ഷ്മിപ്രിയയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. ലക്ഷ്മിപ്രിയയെ കൂടാതെ തൃപ്പൂണിത്തുറയിൽ സിനിമാതാരം അഞ്ജലി നായർ,​ ഏറ്റുമാനൂരിൽ വീണാനായർ,​ അങ്കമാലിയിൽ പ്രോമി കുര്യാക്കോസ്,​ എന്നിവരെയും സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *